സ്റ്റാറും അലങ്കാരങ്ങളും തെളിയിക്കാൻ മെ​യി​ൻ സ്വി​ച്ചി​ൽ നി​ന്നും നേ​രി​ട്ട് വൈ​ദ്യു​തി എ​ടു​ക്ക​രുത്…മ​റ്റു​ള്ള​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ലോ, പൊ​തു ഇ​ട​ങ്ങ​ളി​ലോ അ​നു​വാ​ദ​മി​ല്ലാ​തെ ദീ​പാ​ല​ങ്കാ​രം ന​ട​ത്ത​രു​ത്… കെഎസ്ഇബി നിർദേശം ഇങ്ങനെ

ക​ൽ​പ​റ്റ: ​ക്രിസ്മസ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വൈ​ദ്യു​താ​ല​ങ്കാ​രം ന​ട​ത്തു​മ്പോ​ൾ സു​ര​ക്ഷ​ക്ക് പ്രാ​ധാ​ന്യം ന​ൽകി അ​പ​ക​ട സാ​ധ്യ​ത ത​ട​യ​ണ​മെ​ന്ന് കെ.എസ്.ഇബി.

വൈ​ദ്യു​തീ​ക​ര​ണം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അം​ഗീ​കൃ​ത ലൈ​സ​ൻസു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ കോ​ൺട്രാ​ക്ട​ർമാ​ർ മു​ഖേ​ന ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ നി​ന്നും അ​നു​മ​തി നേ​ട​ണമെന്നും അ​ല​ങ്കാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണമെന്നുമാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. വ​ഴി​യോ​ര​കച്ചവടക്കാരിൽ നിന്നും ഓ​ൺലൈ​ൻ വി​ൽപ​ന​ക്കാ​രിൽ നി​ന്നും വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും. ദീ​പാ​ല​ങ്കാ​ര​ത്തി​നാ​യി മെ​യി​ൻ സ്വി​ച്ചി​ൽ നി​ന്നും നേ​രി​ട്ട് വൈ​ദ്യു​തി എ​ടു​ക്ക​രുതെന്നും മുന്നറിയിപ്പ് നൽകുന്നു.

താ​ൽക്കാ​ലി​ക ആ​വ​ശ്യ​ത്തി​നാ​യി എ​ടു​ക്കു​ന്ന ക​ണ​ക്ഷ​നി​ൽ ആ​ർ.​സി.​സി.​ബി ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണമെന്നും വൈ​ദ്യു​ത​ല​ങ്കാ​ര സ​ർക്യൂ​ട്ടി​ലും പ്ര​വ​ർത്ത​ന​ക്ഷ​മ​മാ​യ​തും 30 എം.​എ സെ​ൻസി​റ്റി​വി​റ്റി​യു​ള്ള ആ​ർ.​സി.​സി.​ബി ഉ​റ​പ്പാ​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.

കൂ​ടു​ത​ൽ സ​ർക്യൂ​ട്ടു​ക​ളു​ണ്ടെ​ങ്കി​ൽ ഓ​രോ​ന്നി​നും ഓ​രോ ആ​ർ.​സി.​സി.​ബി ന​ൽക​ണമെന്നും ഇതിനോടൊപ്പം ഐ.​എ​സ്.​ഐ മു​ദ്ര​യു​ള്ള വ​യ​റു​ക​ൾ / ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. വ​യ​റു​ക​ളി​ൽ പൊ​ട്ട​ലും, കേ​ടു​പാ​ടു​ക​ളു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം ഔ​ട്ട്‌​ഡോ​ർ ദീ​പാ​ല​ങ്ക​ര​ത്തി​നെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണമെന്നും സോ​ക്ക​റ്റു​ക​ളി​ൽ നി​ന്ന് വൈ​ദ്യു​തി​ക്ക് അ​നു​യോ​ജ്യ​മാ​യ പ്ല​ഗ് ടോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.

സിം​ഗി​ൾ ഫേ​സ് സ​പ്ലൈ എ​ടു​ക്കു​ന്ന​തി​ന് ത്രീ ​കോ​ർ ഡ​ബി​ൾ ഇ​ൻസു​ലേ​റ്റ​ഡ് വ​യ​ർ ഉ​പ​യോ​ഗി​ക്കു​ക​യും മൂ​ന്നാ​മ​ത്തെ വ​യ​ർ എ​ർത്ത് ക​ണ​ക്ട​റാ​യി ഉ​പ​യോ​ഗി​ക്ക​ണം. കൈ​യെ​ത്തുന്ന ഉ​യ​ര​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​യ​റു​ക​ക​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ജ​ന​ൽ, വാ​തി​ൽ, മ​റ്റ് ലോ​ഹഭാ​ഗ​ങ്ങ​ളി​ൽ ത​ട്ടു​ക​യോ, കു​രു​ങ്ങു​ക​യോ ചെ​യ്യും വി​ധം വൈ​ദ്യു​താ​ല​ങ്കാ​രം ചെ​യ്യ​രു​ത്. ഫേ​സി​ൽ അ​നു​യോ​ജ്യ​മാ​യ ഫ്യൂ​സ് /എം.​സി.​ബി​യു​ണ്ട​ന്നു​റ​പ്പാ​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.

ഫ്യൂ​സ് പോ​വു​ക​യോ എം.​സി.​ബി/​ആ​ർ.​സി.​സി.​ബി ട്രി​പ്പാ​വു​ക​യോ ചെ​യ്താ​ൽ പ​രി​ഹ​രി​ച്ച ശേ​ഷം വീ​ണ്ടും ചാ​ർജ് ചെ​യ്യണം. എ​ർത്തി​ങ് സം​വി​ധാ​ന​ത്തി​ന്റെ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. മ​റ്റു​ള്ള​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ലോ, പൊ​തു ഇ​ട​ങ്ങ​ളി​ലോ അ​നു​വാ​ദ​മി​ല്ലാ​തെ ദീ​പാ​ല​ങ്കാ​രം ന​ട​ത്ത​രു​ത്.

ഒ​രാ​ൾ മാ​ത്ര​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യ​രു​ത്. സു​ര​ക്ഷ മു​ൻക​രു​ത​ലു​ക​ൾ പാ​ലി​ച്ച് ക​രു​ത​ലോ​ടെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

സിദ്ധരാമയ്യക്ക് ഇനി ആശ്വാസം; ഭൂമി ഇടപാട് കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ബംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസിൽ ഹൈക്കോടതിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img