web analytics

വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

അബുദാബി: അല്‍ഐനിൽ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. അല്‍ഐനിലെ നാഹില്‍ മേഖലയിലാണ് അപകടമുണ്ടായത്. യു.എ.ഇ സ്വദേശികളായ മുഹമ്മദ് ആല്‍കഅബി (13), സലിം ഗരീബ് ആല്‍കഅബി (10), ഹാരിബ് (6) എന്നിവരാണ് മരിച്ചത്.

മുത്തച്ഛന്റെ വീടിനോട് കൂട്ടിചേര്‍ത്ത ഭാഗത്ത് കിടന്നുറങ്ങിയിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ മുത്തച്ഛനും പൊള്ളലേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്റെ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച വിദശദമായ അന്വേഷണം നടക്കുകയാണ്.

വസ്ത്രം മാറ്റിയെടുക്കാൻ എത്തിയ പന്ത്രണ്ടുകാരന് നേരെ ആക്രമണം; കഴുത്തിന് പിടിച്ചു തള്ളി ജീവനക്കാരൻ

കോഴിക്കോട്: കടയിലേക്ക് വസ്ത്രം മാറ്റിയെടുക്കാന്‍ എത്തിയ പന്ത്രണ്ടുകാരന് നേരെ ജീവനക്കാരന്റെ ആക്രമണം. കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥി കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ ജീവനക്കാരനായ അശ്വന്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കടയില്‍ നിന്ന് എടുത്ത വസ്ത്രം മാറ്റിയെടുക്കാൻ എത്തിയതായിരുന്നു കുട്ടി. എന്നാൽ ഇതിനിടെ ജീവനക്കാരന്‍ കുട്ടിയെ തളളിയിടുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത

മെക്സിക്കൻ കടലിൽ മലയാളി യുവാവിനെ കാണാതായി; കാണാതായത് ആഢംബര കപ്പലിൽനിന്ന്, ദുരൂഹത കോഴിക്കോട്:...

പാലക്കാട് താപനില 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട് 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പാലക്കാട്: ഈ...

Related Articles

Popular Categories

spot_imgspot_img