web analytics

ശസ്ത്രക്രിയ മൊബൈലിൽ പകർത്തി; ആശുപത്രി ജീവനക്കാരനെതിരെ നടപടി

തിരുവനന്തപുരം: ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെതിരെയാണ് നടപടി.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം നടന്നത്. ശസ്ത്രക്രിയക്കിടെ അരുൺ ഇത് മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ചോദ്യം ചെയ്തപ്പോൾ വീട്ടിലേക്ക് വീഡിയോ കോൾ ചെയ്തതെന്നായിരുന്നു അരുൺ പറഞ്ഞത്. ഇതിനുമുമ്പും ഇയാൾക്കെതിരെ സമാന പരാതിയിൽ നടപടി എടുത്തിരുന്നു. ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് അരുൺ.

ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 20 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: ഷവർമ കഴിച്ചവർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടി. തിരുവനന്തപുരം മണക്കാടിലാണ് സംഭവം. 20 പേരാണ് ചികിത്സ തേടിയത്.

വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. ശനിയാഴ്ച രാവിലെയോടെ ഇവർക്ക് ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടു.

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ഭക്ഷണശാല അടച്ചുപൂട്ടി. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

വെള്ളിയാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപി; എൻഡിഎ യോഗത്തിൽ ആയിരത്തിലധികം പ്രതിനിധികൾ

വെള്ളിയാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപി; എൻഡിഎ യോഗത്തിൽ ആയിരത്തിലധികം പ്രതിനിധികൾ കൊച്ചി:...

​”ഹെൽമെറ്റില്ല, സുരക്ഷയുമില്ല; ഒടുവിൽ ‘ധൂം-സ്റ്റൈൽ’ സ്റ്റണ്ട് അവസാനിച്ചത് ടയറിനിടയിൽ! യുവതിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്ക്

​"ഹെൽമെറ്റില്ല, സുരക്ഷയുമില്ല; ഒടുവിൽ ‘ധൂം-സ്റ്റൈൽ’ സ്റ്റണ്ട് അവസാനിച്ചത് ടയറിനിടയിൽ! യുവതിക്ക് സ്വകാര്യ...

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ്...

ശ്വാസം എടുക്കാം, പക്ഷെ മണമില്ല; ആ അവസ്ഥ ഭീകരം! മനസ്സ് തുറന്ന് മെഗാസ്റ്റാർ

ശ്വാസം എടുക്കാം, പക്ഷെ മണമില്ല; ആ അവസ്ഥ ഭീകരം! മനസ്സ് തുറന്ന്...

Related Articles

Popular Categories

spot_imgspot_img