web analytics

ലഹരി വാങ്ങാനായി ആശുപത്രി സി.ഇ.ഒ ആയ യുവതി ചെലവാക്കിയത് 70 ലക്ഷം രൂപ: വാങ്ങുന്നത് വാട്സ് ആപ്പ് വഴി: ഡോക്ടർ നമ്രത ചെറിയ മീനല്ല…!

വാട്സ് ആപ്പ് വഴി അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയ ആശുപത്രി സിഇഒ അറസ്റ്റിൽ. കൊറിയർ വഴിയെത്തിയ ലഹരി വാങ്ങുന്നതിനിടയിലാണ് ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ഒമേഗ ആശുപത്രിയുടെ സിഇഒയും ഡോക്ടറുമായ നമ്രത ചിഗുരുപതി (34) അറസ്റ്റിലായത്.

വാട്സ്ആപ്പ് വഴി കൊ​ക്കെയ്ന് ഓർഡർ ചെയ്ത നമ്രത ഓൺലൈൻ വഴി അഞ്ച് ലക്ഷം രൂപ കൈമാറുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അറസ്റ്റിലാകുന്നത്.

ലഹരിവാങ്ങാൻ 70 ലക്ഷം രൂപയോളം ചെലവഴിച്ചതായി നമ്രത സമ്മതിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഹരി വിതരണക്കാരനായ വാൻഷ് ദാക്കറിൽ നിന്നാണ് ഇവർ ലഹരിവാങ്ങിയിരുന്നത്.

ലഹരിസംഘവും ഇടപാടുകാരും നിരീക്ഷണത്തിലായിരുന്നുവെന്നും ഇരുവരിൽ നിന്നും 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തുവെന്നും അന്വേഷണ സംഘം പറഞ്ഞു. ദാക്കറിന്റെ സഹായിയായ ബാലകൃഷ്ണണയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

‘രാജ്യമാണ് ഏറ്റവും വലുത്’: വിവാഹത്തിന് തൊട്ടുപിന്നാലെ ജോലിയിൽ തിരികെയെത്തി ഐഎഎഫ് സൈനികന്‍: കട്ട സപ്പോർട്ടുമായി കുടുംബം

വിവാഹത്തിന് വേണ്ടി അവധിയെടുത്ത് വിവാഹചടങ്ങുകള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ജോലിയിലേക്ക് തിരികെ കയറിയ ഒരു ഐഎഎഫ് സൈനികന്‍ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ താരം.

മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോര്‍ എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായി മാറിയത്.

സംഭവം ഇങ്ങനെ:

ഇസാപൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അവധിയെടുത്തിരുന്നു.

വ്യാഴാഴ്ചയായിരുന്നു മോഹിതിന്റെ വിവാഹം. അതിന് പിന്നാലെയാണ് അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനുള്ള ഓര്‍ഡര്‍ വരുന്നത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.

രാജ്യമാണ് വലുതെന്നും അതിനാല്‍ അവധി റദ്ദാക്കി മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ തനിക്ക് ദുഃഖമില്ലെന്നും മോഹിത് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂര്‍ണമായ പിന്തുണ നല്‍കി. തങ്ങളുടെ മകന്‍ രാജ്യത്തെ സേവിക്കുന്നതില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് മോഹിതിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്ന ഈ അടിയന്തര സാഹചര്യത്തില്‍ രാജ്യസുരക്ഷ്‌ക്കായി രാജ്യത്തിന്റെ വിവിധ സേനകളില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചെലവഴിച്ച് കൊണ്ടിരുന്ന ഒട്ടേറെ സൈനികര്‍ തിരികെ ജോലിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

Related Articles

Popular Categories

spot_imgspot_img