web analytics

ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരത്തിന് കൊട്ടിക്കലാശം; വിജയകിരീടം ചൂടി പ്രതിഭ പ്രളയക്കാടും സഹൃദയ തൃശൂരും

തൊടുപുഴ: ഹൈറേഞ്ചിനെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തി ഹൊറൈസൺ മോട്ടോഴ്സ് അഖില കേരള വടംവലി മത്സരം. വെങ്ങല്ലൂരിനടുത്തുള്ള സോക്കർ സ്കൂൾ മൈതാനത്ത് ഇന്നലെ നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ പ്രതിഭ പ്രളയക്കാടും വനിത വിഭാഗത്തിൽ സഹൃദയ തൃശൂരും വിജയകിരീടം ചൂടി.

ഒന്നാം സ്ഥാനം നേടിയ പ്രതിഭ പ്രളയക്കാട് ടീം

ഒന്നാം സ്ഥാനം നേടിയ സഹൃദയ തൃശൂർ ടീം

പുരുഷ വിഭാഗത്തിൽ യുവധാര പൗണ്ട് തൃശൂർ, ഫൈറ്റേഴ്സ് കാഞ്ഞിരങ്ങാട് ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിത വിഭാഗത്തിൽ നൈപുണ്യ തൃശൂർ, വിമല തൃശൂർ ടീമുകളാണ് രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനവും നേടിയത്.

സുരക്ഷിതമായി വാഹനം ഓടിക്കു, ജീവൻ രക്ഷിക്കു എന്ന സന്ദേശവുമായി ഓൾ കേരള വടം വലി അസോസിയേഷനുമായി ചേർന്നാണ് വടംവലി മത്സരം നടത്തിയത്. പുരുഷവിഭാഗത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 39 ടീമുകളും വനിത വിഭാഗത്തിൽ 8 ടീമുകളും മാറ്റുരച്ചു.

മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് രസംകൊല്ലിയായി മഴ എത്തിയെങ്കിലും മഴ മാറിയതോടെ ഗാലറിയിലേക്ക് പുരുഷാരം ഒഴുകിയെത്തി. വടംവലിക്കുന്നവരേക്കാൾ ആവേശത്തിലായിരുന്നു കാണികൾ. ആർപ്പുവിളിച്ചും കൈയ്യടിച്ചും അവരും മനസുകൊണ്ട് വടം വലിക്കുകയായിരുന്നു.

മത്സരത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് ഇളമുറക്കാരുമായി എത്തിയ കണ്ണൂർ ടീമായിരുന്നു. കൊച്ചിയിലെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശേഷമാണ് അവർ തൊടുപുഴയിലെത്തിയത്. മറ്റുള്ളവരെക്കാൾ 40 കിലോ തൂക്കം കുറവുമായാണ് കണ്ണൂർ ടീം മത്സരത്തിനിറങ്ങിയത്.

പിന്നീട് എല്ലാവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു കണ്ണൂർ ടീം മുന്നേറിയത്. അവസാനം വരെ പിടിച്ചു നിന്നെങ്കിലും ഒരാൾ തൂക്കം കുറവായതിനാൽ തൃശൂരിലെ മല്ലത്തികൾക്കു മുമ്പിൽ പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ട്രോഫിക്ക് പുറമെ 25000 രൂപയും മുട്ടനാടുമായിരുന്നു ഒന്നാം സ്ഥാനം നേടിയ പുരുഷ ടീമിന് സമ്മാനമായി നൽകിയത്. 20000 രൂപയാണ് വനിതാ ടീമിന് നൽകിയ സമ്മാനം. സമ്മാനദാനം ഹൊറൈസൺ ​ഗ്രൂപ്പ് മാനേ‍ജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട്,ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട്, ഹൊറൈസൺ ​ഗ്രൂപ്പ് സിഒഒ സാബു ജോൺ, ഹൊറൈസൺ മോട്ടോഴ്സ് ​ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർവഹിച്ചു. ആകെ രണ്ടു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.

മത്സരത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു.ക്രൈംബ്രാഞ്ച് എറണാകുളം എസ് പി : വി ഐ കുരിയാക്കോസ് ഐ.പി.എസ് വി ശിഷ്ടാതിഥിയായി എത്തി മത്സരത്തിന് ആശംസ നേർന്നു.

ഹൊറൈസൺ ​ഗ്രൂപ്പ് മാനേ‍ജിം​ഗ് ചെയർമാൻ ഷാജി ജെ കണ്ണിക്കാട്ട് അധ്യക്ഷനായി. ഇടുക്കി ജില്ല പ്രസ്ക്ലബ് പ്രസിഡൻ്റ് വിനോദ് കണ്ണോളി ആമുഖപ്രസംഗം നടത്തി.

മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ കെ വി സുനിൽ, ഹൊറൈസൺ മോട്ടോഴ്സ് ​ഗ്ലോബൽ സി.ഇ.ഒ അലക്സ് അലക്സാണ്ടർ, മർച്ചന്റ് അസോസിയേഷൻ തൊടുപുഴ പ്രസിഡൻ്റ് രാജു തരണിയിൽ, മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗ് തൊടുപുഴ പ്രസിഡൻ്റ് പ്രശാന്ത് കുട്ടപ്പാസ്, സോക്കർ സ്കൂൾ പ്രസിഡൻ്റ് സലിം കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട് നന്ദി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില 90,000ല്‍ താഴെ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും രണ്ടുദിവസത്തിനകം ഔദ്യോഗിക ഉത്തരവ്;...

വഴിയിൽ കിട്ടിയ താലിമാല സത്യസന്ധമായി ഏൽപ്പിച്ച പെൺകുട്ടിയെ തേടി അഞ്ജലിയും പൊലീസും; സമ്മാനവുമായി കാത്തിരിക്കുന്നു

വഴിയിൽ കിട്ടിയ താലിമാല സത്യസന്ധമായി ഏൽപ്പിച്ച പെൺകുട്ടിയെ തേടി അഞ്ജലിയും പൊലീസും;...

ഒടുവില്‍ പഠനം തുടങ്ങി; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ കാരണം തേടി സംസ്ഥാന ആരോഗ്യവകുപ്പ്

ഒടുവില്‍ പഠനം തുടങ്ങി; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ കാരണം തേടി സംസ്ഥാന...

Related Articles

Popular Categories

spot_imgspot_img