അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ചതിനെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് ദിവസവും പരക്കുന്നത്. അതിൽ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ട ഒന്നാണ് സാത്താൻ സേവ. മരിച്ച ആളുകൾ ബ്ലാക്ക് മാജിക്കിനും സാത്താൻ സേവയ്ക്കും അടിമകളായിരുന്നു എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കേരളത്തിൽ കുറെ നാളുകളായി രഹസ്യവും പരസ്യവുമായി നടന്നുവരുന്ന ഒന്നാണ് ബ്ലാക്ക് മാജിക് എന്ന പേരിലറിയപ്പെടുന്ന സാത്താൻ സേവ. കറുത്ത കുർബാന എന്ന ആചാരമാണ് പ്രധാനമായും ഇവരുടെ ആചാരങ്ങളിൽ ഒന്ന്. കറുത്ത കുര്‍ബ്ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധനയെക്കുറിച്ച് ഏറെ ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും നിയതമായ അര്‍ത്ഥത്തില്‍ കറുത്ത കുര്‍ബ്ബാനയെ നിര്‍വ്വചിക്കാനോ വ്യാഖ്യാനിക്കാനോ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ സാത്താന്‍ ആരാധനയ്ക്ക് ഏകീകൃത രൂപമോ നിശ്ചിതക്രമമോ ഇല്ല എന്നതുതന്നെയാണ് ഇതിനു കാരണം. കറുത്ത കുർബാനയുടെ പ്രധാന ആരാധനാ വസ്തുവാണ് തിരുവോസ്തി. കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബ്ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. ദേവാലയങ്ങളിൽ വിശുദ്ധ കുർബാന കൈകളിൽ കൊടുക്കുന്ന രീതിയുടെ അപകടം പതിയിരിക്കുന്നത് ഇവിടെയാണ്.
വിശുദ്ധകുര്‍ബ്ബാന കയ്യില്‍ കൊടുക്കുന്ന രീതി കഴിഞ്ഞ ദശകത്തില്‍ ആരംഭിച്ചതോടെ വിശുദ്ധകുര്‍ബ്ബാനയുടെ ദുരുപയോഗ സാധ്യത ക്രമാതീതമായി വര്‍ദ്ധിച്ചു എന്നു സമ്മതിക്കാതെ തരമില്ല. അജപാലകരുടെ സത്വരശ്രദ്ധ പതിയേണ്ട മേഖലയാണിത്. നാവില്‍ സ്വീകരിച്ച വി.കുര്‍ബ്ബാന സാത്താന്‍ സേവകര്‍ക്ക് സ്വീകാര്യമല്ല എന്നതുകൊണ്ട് കയ്യിൽ കുർബാന കൊടുക്കുന്ന രീതി വന്നതോടെ ബ്ലാക്ക് മാസ് പ്രവർത്തകർക്ക് കുർബാന എളുപ്പത്തിൽ കിട്ടും എന്ന സ്ഥിതി വന്നു. ഇത് ബ്ലാക്ക് മാസ് കേന്ദ്രങ്ങൾ തഴച്ചു വളരാൻ കാരണമായിട്ടുണ്ട് എന്ന് നിശംശയ പറയാം. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും കുർബാനയ്ക്കിടെ തിരുവോസ്തി കയ്യിൽ കൊടുത്തത് കൊണ്ടുപോകാൻ ശ്രമിച്ച സംഭവങ്ങൾ പിടികൂടിയിട്ടുണ്ട്. ഇത് എത്തുന്നത് ബ്ലാക്ക് മാസ് കേന്ദ്രങ്ങളിൽ തന്നെയാണ്.
ദിവ്യകാരുണ്യ യേശുവിന്റെ സാന്നിധ്യം ആ തിരുവോസ്തി നിൽനിൽക്കുന്നിടത്തോളം സമയം ഉണ്ടാവുമെന്നും, തിരുവോസ്തിയുടെ ഓരോ ചെറു തരികളിലും പൂർണനായ യേശുവിന്റെ സാന്നിധ്യം ഉണ്ടെന്നും കത്തോലിക്കാ തിരുസഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു. പരിശുദ്ധ കുർബാന നൽകി കഴിഞ്ഞ ശേഷം ബലിപീഠത്തിൽ തിരുവോസ്തിയുടെ തരികൾ ഒന്നുമില്ല എന്ന് വൈദികൻ ഉറപ്പ് വരുത്തുന്നത്. ഇനി ദിവ്യകാരുണ്യം താഴെ വീഴുകയും ഭക്ഷ്യയോഗ്യമാല്ലാതെ ആയി തീരുകയും ചെയ്യുമ്പോൾ തിരുവോസ്തി ഒരു പാത്രത്തിലെ വെള്ളത്തിൽ ലയിപ്പിക്കാൻ വെയ്ക്കും, വെള്ളത്തിൽ ലയിച്ചു കഴിഞ്ഞാൽ സാക്രിസ്റ്റിയിലെ സ്ക്രാരിയം വഴി പുറത്തേക്ക് ഒഴിച്ചുവിടുന്നു. വെള്ളം മണ്ണിലേക്ക് ഇറങ്ങുന്ന ഭാഗത്ത് അത് വഴി ആരും നടന്നു പോകാത്ത സ്ഥലമായിരിക്കണം. ഇത്രയും പരിശുദ്ധമായി സൂക്ഷിക്കേണ്ട തിരുവോസ്തി കൈകളിൽ കൊടുക്കുന്നത് മൂലമാണ് അത് ബ്ലാക്ക് മാസ്സ്‌പോലെയുള്ള ഹീനകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
വിശുദ്ധ കുർബാന കൈകളിൽ സ്വീകരിക്കാമോ ?
രണ്ടാം വത്തിക്കാൻ കൗൺസിലിന് മുൻപ് വരെയുള്ള കാലത്തിന് മുൻപ് മുട്ട് കുത്തി നാവിലായിരുന്നു പരിശുദ്ധ കുർബാന സ്വീകരിച്ചിരുന്നത്. യേശുക്രിസ്തു തന്റെ ശിഷ്യർക്ക് അപ്പംവാഴ്ത്തി നൽകിയത് നാവിലാണോ എന്ന് ചിലർ ചോദിക്കാറുണ്ട്. വാഴ്ത്തപ്പെട്ട ആൻ കാതറിനും തെരേസാ ന്യൂമാനും ലഭിച്ച ദർശനപ്രകാരം അന്ത്യത്താഴവേളയിൽ യേശു തന്റെ ശിഷ്യർക്ക് നാവിൽ അപ്പമെടുത്ത് നാവിൽ വെച്ച് നൽകുകയിരുന്നു ചെയ്തത്. ഇനി യേശു തന്റെ അപ്പസ്തോലന്മാർക്ക് കൈകളിൽ നൽകിയിരുന്ന എങ്കിൽ പോലും അതിൽ തെറ്റില്ല. കാരണം പുരോഹിത്യമെന്ന കൂദാശ സ്ഥാപിച്ച ശേഷമാണ് പരിശുദ്ധ കുർബാന സഥാപിച്ചത്. അതിനാൽ തന്നെ അഭിഷിക്ത കരണങ്ങൾക്ക് ദിവ്യകാരുണ്യം കൈകളിൽ എടുക്കുന്നതിൽ തെറ്റില്ല. പുരോഹിതർ മാത്രമേ ദിവ്യകാരുണ്യം കൈകൾ കൊണ്ട് സ്പർശിക്കുവാൻ പാടുള്ളൂ എന്ന് പല സ്വകാര്യ വെളിപാടുകളിലും സ്വർഗം ആവർത്തിച്ചു പറയുന്നുണ്ട്.
കത്തോലിക്കാ ദേവാലയങ്ങളില്‍നിന്ന് വിശുദ്ധ കുര്‍ബ്ബാന എത്തിച്ചുകൊടുത്താല്‍ ഓരോ തിരുവോസ്തിക്കും ഏഴായിരം മുതല്‍ പതിനയ്യായിരംവരെ തുക വാഗ്ദാനം ചെയ്ത കോഴിക്കോട് ആസ്ഥാനമായ കറുത്ത കുര്‍ബ്ബാനക്കാരുടെ സമൂഹത്തെക്കുറിച്ച് അടുത്തിടെ വാർത്ത വന്നിരുന്നു. ഇതെല്ലം യുവാക്കളെപ്പോലും ഇത്തരം ഹീനകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. അങ്ങേയറ്റം രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഇത്തരം ഗ്രൂപ്പുകള്‍ സാമൂഹ്യവിരുദ്ധരായ സമ്പന്നരുടെ കൂട്ടായ്മയാണ്. ഒരിക്കല്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് പിന്‍വലിയാനുള്ള സകലപഴുതുകളും അടയ്ക്കപ്പെടുന്നതിനാല്‍ സാത്താന്‍ ഗ്രൂപ്പുകളിലെ അംഗത്വം പലപ്പോഴും നിര്‍ബന്ധിത അടിമത്വമായിമാറുന്നു.
ബ്ലാക്ക് മാസിന്റെ ചരിത്രം
കറുത്ത കുര്‍ബ്ബാന എന്നത് സാത്താന്‍ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന പദമായിരുന്നില്ല. മധ്യകാലഘട്ടത്തില്‍ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികള്‍ കാഴ്ചവച്ചിരുന്ന ദിവ്യബലികളെയാണ് കറുത്ത കുര്‍ബ്ബാന എന്നു വിളിച്ചിരുന്നത്. നമ്മുടെ നാട്ടിലെ ശത്രുസംഹാര പൂജകള്‍ക്കു സമാനമായ ലക്ഷ്യത്തോടെ ക്രൈസ്തവര്‍ അര്‍പ്പിച്ചിരുന്ന കുര്‍ബ്ബാനകളായിരുന്നു ഇത്. എന്നാല്‍ ഇത്തരം ബലിയര്‍പ്പണ രീതികള്‍ പതിനഞ്ചാം നൂറ്റാണ്ടോടെ സഭയില്‍ നിയമം മൂലം നിരോധിക്കപ്പെട്ടു. ഇതെത്തുടര്‍ന്നാണ് കറുത്ത കുര്‍ബ്ബാന എന്നപേരില്‍ സാത്താന്‍ ആരാധന രംഗപ്രവേശം ചെയ്യുന്നത്.
ലൂയി XIV-ന്‍റെ ഭാര്യ നടത്തിയ ആദ്യ കറുത്ത കുര്‍ബ്ബാനയെ അനുകരിച്ച് ഇന്നും സ്ത്രീയുടെ നഗ്നശരീരമാണ് കറുത്ത കുര്‍ബ്ബാനയുടെ ബലിപീഠം. അള്‍ത്താരയായി വര്‍ത്തിക്കുന്ന സ്ത്രീയുടെ രഹസ്യഭാഗത്തെ സക്രാരിയായി സങ്കല്പിച്ച് വിശുദ്ധ കുര്‍ബ്ബാന പ്രസ്തുത ഭാഗത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. പൈശാചിക പ്രാര്‍ത്ഥനകളിലൂടെ തിരുവോസ്തിയിലെ കര്‍ത്താവിന്‍റെ സാന്നിധ്യത്തെ അവഹേളിച്ച് അശുദ്ധമാക്കുക എന്നതാണ് ഇതിലെ കര്‍മ്മങ്ങളുടെ ആത്യന്തികലക്ഷ്യം. വി.കുര്‍ബ്ബാന പ്രതിഷ്ഠിച്ച “അള്‍ത്താര”യും “സക്രാരിയുമായി കാര്‍മ്മികനും പങ്കാളികളും പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതോടെയാണ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നത്. റോമന്‍ റീത്തിലെ വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനു പകരമായാണ് ലൈംഗികബന്ധം എന്ന കര്‍മ്മം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്രയു നികൃഷ്ടമായ ഒരു കർമ്മത്തിനായാണ് തിരുവോസ്തി മോഷ്ടിക്കുന്നവർ അതെത്തിച്ചു നൽകുന്നത്.