രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിവസം പൊതു അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് 22 തിയതി പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. റിസര്‍വ് ബാങ്കിനും ഓഹരി വിപണിക്കും പിന്നാലെയാണ് 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹരിയാണയിലും മധ്യപ്രദേശിലും സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഈ സംസ്ഥാനങ്ങളിലും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളും 22-ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. 22-ന് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടുമെന്നും യു.പി. സര്‍ക്കാര്‍ അറിയിച്ചു.
Also read: മദ്യപിച്ചു പൂസായിഎയര് ഹോസ്റ്റസിനെ പിടിച്ചു കടിച്ചു യുവാവ് ! വിമാനം എമർജൻസി ലാൻഡ് ചെയ്തു