web analytics

കനത്ത മഴ; ഈ ജില്ലയിൽ നാളെ അവധി

കനത്ത മഴ; ഈ ജില്ലയിൽ നാളെ അവധി

തൃശൂർ: കനത്ത മഴയെ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്ന് കലക്ടർ അറിയിച്ചു.

സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ് എന്നും അറിയിപ്പിൽ പറയുന്നു. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

രണ്ട് ദിവസമായി ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോഡ്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴ തുടരുകയാണ്.

വയനാട് ബാണാസുര ഡാമിന്റെ ഷട്ടർ തുറന്നു. 10 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. കാരമാൻതോട് പനമരം പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിർദേശം നൽകിയത്.

പത്തനംതിട്ട കക്കി,മൂഴിയാര്‍, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ , തൃശൂര്‍ ഷോളയാര്‍,പെരിങ്ങല്‍കുത്ത്, വയനാട് ബാണാസുരസാഗര്‍ എന്നീ ഡാമുകള്‍ക്കാണ് മുന്നറിയിപ്പ്. ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്ത് വിടുന്നുണ്ട്.

Summary: Due to heavy rainfall, the Thrissur District Collector has declared a holiday for all educational institutions tomorrow. The order applies to professional colleges, CBSE, ICSE, Kendriya Vidyalayas, madrasas, anganwadis, and tuition centres across the district.

spot_imgspot_img
spot_imgspot_img

Latest news

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

പുരയിടത്തിൽ തലയോട്ടികളും എല്ലുകളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ; നാട് നടുക്കത്തിൽ!

പുരയിടത്തിൽ തലയോട്ടികളും എല്ലുകളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ; നാട് നടുക്കത്തിൽ! തിരുവനന്തപുരം...

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക് കൊല്ലം ∙ കടയ്ക്കലിൽ ബൈക്കിൽ കാട്ടുപന്നി...

മഴുവന്നൂർ പങ്കൻ ജയിലിൽ

മഴുവന്നൂർ പങ്കൻ ജയിലിൽ ഐരാപുരം ∙ നിരന്തര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കാപ്പ...

കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു

കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത്...

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ വിജയം കൈവരിക്കാൻ അനുകൂല...

Related Articles

Popular Categories

spot_imgspot_img