കൊച്ചി: രാസലഹരിക്കേസിൽ യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. കേസ് കോടതി അടുത്തമാസം നാലിന് പരിഗണിക്കും. കൊച്ചി തമ്മനത്തെ ഫ്ലാറ്റിൽ നിന്ന് രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് തൊപ്പി എന്ന നിഹാദ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയിയെ സമീപിച്ചത്.(High Court seeks police report on youtuber thoppi’s anticipatory bail plea)
തൊപ്പിയുടെ വാഹനം ഓടിച്ചിരുന്ന ആളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. സഹോദരൻമാരടക്കം മൂന്ന് പേരെയാണ് ലഹരിയുമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരിൽ നിന്ന് 5 ഗ്രാമിലേറെ എംഡിഎംഎയും കണ്ടെടുത്തിരുന്നു.
മുഹമ്മദ് സുഹൈൽ, മുഹ്സീബ്, ജാബിർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ജാബിർ എന്നയാളാണ് സഹോദരങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.