web analytics

കോടതി റിപ്പോർട്ടിം​ഗ്; മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. കോടതി നടപടികളുടെ റിപ്പോർട്ടിം​ഗ് സംബന്ധിച്ച ഹർജിയിലാണ് നിരീക്ഷണം.

മാദ്ധ്യമപ്രവർത്തനത്തിന് മാർ​ഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ഉൾപ്പെട്ട അഞ്ചംഗ വിശാല ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

മാദ്ധ്യമങ്ങളുടേത് ഭരണഘടനാപരമായ അവകാശമാണെന്നും അത് കോടതി ഉത്തരവുകളിലൂടെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം കോടതിയുടെ പരി​ഗണനയിലുള്ള വിഷയങ്ങളിൽ മാദ്ധ്യമവിചാരണ പാടില്ലെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

ക്രിമിനൽ കേസുകളിൽ കുറ്റക്കാരെ തീരുമാനിക്കേണ്ടത് മാദ്ധ്യമങ്ങൾ അല്ല, കോടതികളാണ്. കോടതിയുടെ പരി​ഗണനയിലുള്ള കേസുകളിലെ ഏതെങ്കിലും പ്രതിയെ കുറ്റക്കാരനെന്നോ നിരപരാധിയെന്നോ മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നത് ഒഴിവാക്കണം.

മാദ്ധ്യമങ്ങളിലൂടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതികൾക്ക് ഭരണഘടനാ കോടതികളെ സമീപിച്ച് പരിഹാരം തേടാമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

മാദ്ധ്യമസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായാൽ മാദ്ധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കണം. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശമാണ്.

അത് ഭരണഘടനാപരമായി തന്നെ നിയന്ത്രിക്കണം. വിചാരണ കാത്തുകിടക്കുന്ന കേസുകളിൽ മാദ്ധ്യമങ്ങൾ തീർപ്പുകൽപ്പിച്ചാൽ ഭരണഘടനാപരമായി മാദ്ധ്യമസ്വാതന്ത്ര്യത്തിന് ലഭിക്കുന്ന പരിരക്ഷ ലഭിക്കില്ല.

മാദ്ധ്യമങ്ങളുടെ ഭാ​ഗത്ത് നിന്ന് ഉത്തരവാദിത്വപൂർണമായ സമീപനം ഉണ്ടാകണം. മാദ്ധ്യമങ്ങളെ കോടതിക്ക് നിയന്ത്രിക്കാനാകില്ല, മാദ്ധ്യമങ്ങൾ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

Related Articles

Popular Categories

spot_imgspot_img