12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി
പരസ്യത്തില്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന ആരോപണത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി.
തിരുവനന്തപുരം സ്വദേശിയായ ഒരാളാണ് മോഹന്‍ലാലിനെതിരേ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നത്.
മോഹന്‍ലാല്‍ അഭിനയിച്ച പരസ്യത്തില്‍ 12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ഈ പരസ്യത്തെ വിശ്വസിച്ചാണ് താനും കുടുംബവും സ്വര്‍ണവായ്പ എടുത്തതെന്നും, എന്നാല്‍ വായ്പ തിരിച്ചടച്ച് പണയം മാറ്റാനെത്തിയപ്പോള്‍ കമ്പനി ഉയര്‍ന്ന പലിശ ഈടാക്കിയെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.
സേവനത്തിലെ പിഴവിന് ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാലിനും ഉത്തരവാദിത്വമുണ്ടെന്നായിരുന്നു വാദം.
എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പരാതിക്കാരനും ബ്രാന്‍ഡ് അംബാസഡറായ മോഹന്‍ലാലും തമ്മില്‍ നേരിട്ടൊരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ കേസ് റദ്ദാക്കിയത്.
അതേസമയം, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം വാഗ്ദാനം ചെയ്ത സേവനം ലഭിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനത്തിനെതിരേ ഉചിതമായ വേദിയില്‍ പരാതി നല്‍കുന്നതിന് ഹര്‍ജിക്കാരന്‍ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും മുന്‍പ് മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരേ നടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് വന്നിരിക്കുന്നത്.
English Summary
The Kerala High Court has quashed a consumer complaint filed against actor Mohanlal, who served as the brand ambassador of a private finance company. The complaint alleged that the promise made in advertisements—offering gold loans at 12% interest—was not honored.
high-court-quashes-case-against-mohanlal-gold-loan-advertisement
Mohanlal, Kerala High Court, consumer complaint, gold loan, brand ambassador, advertisement dispute, consumer protection law









