News4media TOP NEWS
ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

നിരീക്ഷണങ്ങൾ തടയാനാവില്ല, സിനിമ നശിപ്പിക്കുന്നവർക്കെതിരെ നടപടി വേണം; ഹൈക്കോടതി

നിരീക്ഷണങ്ങൾ തടയാനാവില്ല, സിനിമ നശിപ്പിക്കുന്നവർക്കെതിരെ നടപടി വേണം; ഹൈക്കോടതി
October 10, 2023

കൊച്ചി: സിനിമാ റിവ്യൂ ചെയ്യുന്നത് വിലക്കി കൊണ്ട് ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. ബ്ലാക്മെയിലിംഗിനും ബോധപൂർവ്വം സിനിമയെ നശിപ്പിക്കാനും റിവ്യൂ നടത്തുന്നവർക്കെതിരെ സംസ്ഥാന പോലിസ് മേധാവി നടപടി സ്വീകരിക്കമെന്നും ഹൈക്കോടതി നിർദേശിച്ചു. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസത്തിനകം റിവ്യൂ നടത്താൻ പാടില്ലെന്ന തരത്തിൽ ഉത്തരവിറക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

വ്ലോഗേഴ്സ് എന്ന പേരിൽ സിനിമയെ ബോധപൂർവ്വം നശിപ്പിക്കാൻ ആരേയും അനുവദിക്കരുത്. സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചരണം നടത്തുന്നവർ പുറത്ത് വരാറില്ല. ഒളിച്ചിരുന്നാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെയും കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. കോടതിയെ സമീപിക്കാൻ വൈകിയതിനെ ഹൈക്കോടതി വിമർശിച്ചു. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. സിനിമ വ്യവസായത്തെ നശിപ്പിക്കാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. കേന്ദ്ര മാർഗനിർദേശമനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

‘ആരോമലിന്റെ ആദ്യത്തെ പ്രണയ’മെന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സിനിമ കാണാതെ തന്നെ വിലയിരുത്തൽ നടത്തി വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നതായാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഹർജി രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Read Also:മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന് തിരിച്ചടി

Related Articles
News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Entertainment

ഷിയാസ് കരീം വിവാഹിതനാകുന്നു; താരം എത്തിയിരിക്കുന്നത് സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി

News4media
  • Entertainment
  • Kerala

ഇനി പുഷ്പയുടെ റൂൾ; കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക്; പുഷ്പ 2-ന് 1000 കോടിയുടെ പ്ര...

News4media
  • Entertainment

പ്ലസ്ടു മുതൽ പ്രണയത്തിലാണ് കീർത്തി സുരേഷ്; കൊച്ചി സ്വദേശിയായ ബിസിനസുകാരനുമായി വിവാഹം അടുത്തമാസം; വാർ...

News4media
  • Entertainment
  • Featured News
  • India
  • News
  • Top News

പ്രേക്ഷകർ പ്രതീക്ഷയിൽ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം,’ദി രാജാസാബ്’; ചിത്രത്തിന്റെ മോഷൻ ...

News4media
  • Kerala
  • News
  • Top News

ന്നാ താൻ പിഴ കൊട്; ഷുക്കൂർ വക്കീലിന്റെ ഹർജി പബ്ലിസിറ്റി സ്റ്റണ്ട് എന്ന് കോടതി, പിഴ തുക മുഖ്യമന്ത്രിയ...

News4media
  • Kerala
  • News
  • Top News

മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുന്‍കൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍

News4media
  • Kerala
  • News
  • Top News

ആവർത്തിച്ച് സർക്കുലർ ഇറക്കിയിട്ടും വീണ്ടും വീഴ്ചകൾ, പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഡിജിപിക്ക് സാധ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]