web analytics

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി :അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് കൈമാറാൻ ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി.അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് കൈമാറാൻ നിർദേശം. മെമ്മറി കാർഡ് ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ടാണ് കൈമാറേണ്ടത്. നടിയുടെ ഹർജിയിലാണ് ഉത്തരവ്.അന്വേഷണം നടത്തിയ ജില്ലാ സെഷൻസ്‍ ജ‍ഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. ജനുവരി തുടക്കത്തിലാണ് ഇക്കാര്യത്തിൽ അന്വേഷണം പൂർത്തിയാക്കിയത്.

റിപ്പോർട്ട് രഹസ്യരേഖയായി സൂക്ഷിക്കണമെന്ന് കേസിലെ എട്ടാം പ്രതി കൂടിയായ നടൻ ദിലീപ് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്കു നൽകരുതെന്നും ആവശ്യപ്പെട്ടു. പകർപ്പ് അതിജീവിതയ്ക്കു നൽകുന്ന സാഹചര്യമുണ്ടായാൽ, തനിക്കു കൂടി പകർപ്പ് ലഭ്യമാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളെല്ലാം ജസ്റ്റിസ് കെ.ബാബു തള്ളി. ഇതോടെ, ആരാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് അതിജീവിതയ്ക്ക് മനസ്സിലാക്കാനാകും. ഇതിന്റെ പകർപ്പിനായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കാണ് അതിജീവിത അപേക്ഷ നൽകേണ്ടത്.

കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് വിചാരണ സമയത്തും അതിന് മുൻപും മൂന്ന് തവണയാണ് പരിശോധിക്കപ്പെട്ടത്. ഇത് മൂന്നും രാത്രികാലത്തായിരുന്നു എന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടതും.അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടുവെങ്കിലും അതിജീവിതയുടെ ആവശ്യം എറണാകുളം സെഷൻസ് കോടതി നേരത്തെ നിഷേധിച്ചിരുന്നു ഇതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. സെഷൻസ് ജഡ്ജി നടത്തുന്ന അന്വേഷണത്തിനിടെയുള്ള ആവശ്യങ്ങളിൽ ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം.

Read Also : ഉറങ്ങുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ കോയമ്പത്തൂർ:...

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച്...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

Related Articles

Popular Categories

spot_imgspot_img