ഹിസ്ബുള്ളയുടെ സീനിയർ കമാൻഡറെ ഇസ്രയേൽ വ്യോമാക്രമണത്തിൽ മരിച്ചതിന് പിന്നാലെ ഇസ്രയേൽ ലബനീസ് അതിർത്തി വീണ്ടും അശാന്തമാകുന്നു. ഹിസ്ബുള്ള കമാൻഡറായിരുന്ന മുഹമ്മദ് നിമാഹ് നാസറാണ് കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കമാൻഡറുടെ വധത്തിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ കനത്ത റോക്കറ്റ് ആക്രമണമാണ് ഹിസ്ബുള്ള നടത്തിയത്. പാർപ്പിട കാർഷിക മേഖലയിൽ 200 റോക്കറ്റുകൾ പതിച്ചതായി റിപ്പോർട്ട് ഉണ്ട്.
ഇസ്രയേലിന്റെ തെക്കൻ ഗലീലി പ്രദേശത്ത് ഇസ്രയേൽ സൈന്യത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതായി മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലെബനോനിൽ സംഘർഷത്തിന് ഇറങ്ങരുതെന്ന് യു.എസ്. ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ ലെബനനിൽ സൈനിക നടപടിക്ക് ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.
ലെബനീസ് അതിർത്തിയിൽ സൈനിക നടപടികൾ ആരംഭിച്ചാൽ പശ്ചിമേഷ്യയിൽ അരക്ഷിതാവസ്ഥ വർധിക്കും. യുദ്ധഭീതി ഉയർന്നതോടെ വിവിധ ഗൾഫ് , യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ലെബനനിൽ നിന്നും തിരിച്ചു വിളിച്ചിട്ടുണ്ട്.