കറിവേപ്പില മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. കറികളിലും, മറ്റു വിഭവങ്ങളിലും കറിവേപ്പില നമുക്ക് വേണം.
എന്നാൽ, കറികളില്‍ ചേർക്കാൻ കറിവേപ്പില ഫ്രെഷ് ആയി തന്നെ ഉപയോഗിക്കണം. അല്ലെങ്കിൽ അത് അരോചകമായി മാറും.
കടകളിൽ നിന്നും വാങ്ങിയാലും എത്ര സൂക്ഷിച്ചാലും പെട്ടെന്ന് വാടിപോകും എന്നതാണ് വീട്ടമ്മമാരുടെ പരാതി.
എന്നാൽ ആ ടെൻഷനും ഒരു പരിഹാരമാകുകയാണ്. ഈ അടിപൊളി ട്രിക്ക് പരീക്ഷിച്ചാൽ കുറെ അധികം നാൾ വരെ കറിവേപ്പില ഫ്രെഷായി സൂക്ഷിക്കാവുന്നതാണ്.
ആദ്യം കറിവേപ്പില തണ്ടിൽ നിന്നും അടർത്തിയെടുക്കണം. അതിനുശേഷം നന്നായി കഴുകിയിട്ട് ഒരു ടൗവ്വലിൽ നിരത്തിയിട്ട് വെള്ളമയം മുഴുവൻ കളയണം.
പിന്നീട് ഒരു പാത്രത്തിൽ നിരത്തി മൈക്രോവേവ് ഓവനിൽ ഒരു മിനിറ്റ് നേരം വച്ച് ഡ്രൈ ആക്കി എടുക്കാം. നല്ല ക്രിസ്പിയായി കിട്ടും.
അത് അടപ്പ് മുറുക്കമുള്ള കുപ്പിയിലിട്ട് അടച്ച് വച്ച് സൂക്ഷിക്കാവുന്നതാണ്. ഒരുപാട് നാള് കേടുകൂടാതെ ഈ കറിവേപ്പില സൂക്ഷിക്കാം. കറികളിലും ചേർക്കാം.
ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാൻ കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ തടയുന്നു
കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ കറിവേപ്പില കൂടി ചേർത്ത് തിളപ്പിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ പുറന്തള്ളാനിതു സഹായിക്കും.
മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും കറിവേപ്പില കൊണ്ട് പ്രയോജനമുണ്ട്. ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്.