ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി ആയി വീണ്ടും അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതിനായി ചംപൈ സോറൻ സ്ഥാനം ഒഴിയും. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ഇഡി കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. (Hemant Soren to return as Jharkhand Chief Minister, Champai Soren to resign)
ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഎംഎം നിർണായക തീരുമാനം എടുത്തത് എന്നത് ശ്രദ്ധേയമാണ്. ഭൂമി കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്നാണ് കേസ്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. സോറന്‍ രാജിവച്ചതോടെ ബന്ധുവായ ചംപയ് സോറന്‍ മുഖ്യമന്ത്രിയാകുകയായിരുന്നു. ജൂണ്‍ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്.
Read More: ഇഷ്ടതാരത്തിന് വധഭീഷണിയെന്ന് ഇൻസ്റ്റഗ്രാം മെസ്സേജ്; രക്ഷിക്കാൻ 50 ലക്ഷം നൽകി യുവതി