കേരളത്തിൽ ഇനി പെരുമഴക്കാലം. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ അധികമഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണേന്ത്യയില്‍ കാലവർഷം കനക്കും. ജൂണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. റുമാല്‍ ചുഴലിക്കാറ്റ് മണ്സൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. അടുത്ത അഞ്ചു ദിവസത്തിനകം തെക്കു പടിഞ്ഞാറൻ കാലവർഷം എത്തും. റുമാല്‍ ചുഴലിക്കാറ്റ് മണ്സൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. ഈ ആഴ്ചയ്ക്കുള്ളിൽ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. 31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു.
ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും. മേയില്‍ കേരളത്തില്‍ കിട്ടേണ്ട മഴ മുഴുവൻ കിട്ടിയെന്നും തമിഴ്നാട്ടിലും കർണാടകത്തിലും മഴ ലഭിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More: ഐ സി യു ആംബുലൻസ് കിട്ടിയില്ല; ആടുമേയ്ക്കാൻ പോയ ചെല്ലന് ദാരുണാന്ത്യം