ഈ കാലാവസ്ഥ പ്രവചനം എങ്കിലും സത്യമാകണേ എന്ന് പ്രാർത്ഥിക്കുകയാണ് മലയാളക്കര ഒന്നാകെ. കൊടുംചൂടുന്ന ദിവസങ്ങളിൽ ശമനം ആകും എന്നാണ് റിപ്പോർട്ട്. കിഴക്കൻ തെക്കൻ ഉപദ്വീപുകളിൽ നിലനിൽക്കുന്ന ഉഷ്ണ തരംഗം ഉടൻ ശമിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മഴ ലഭിക്കാൻ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വന്നേക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നാളെവരെ മഴയും ഇടിമിന്നലും ഉണ്ടാവാൻ സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ഇടുക്കി വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read also: ‘എന്റെ കരിയർ തന്നെ മാറ്റിമറിച്ചത് ശ്രീശാന്ത് പറഞ്ഞ ഒരു വലിയ നുണ ‘: സഞ്ജു സാംസൺ വെളിപ്പെടുത്തുന്നു !