അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ ‘നോ എൻട്രി’!
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കൂടാതെ ഇടുക്കി എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമെയാണ് ‘ശക്തമായ മഴ’യായി കണക്കാക്കുന്നത്.
ഇരുദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ലക്ഷദ്വീപ് – കേരള തീരപ്രദേശങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
രണ്ട് ദിവസങ്ങളിലും കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
English Summary
The India Meteorological Department has issued a yellow alert for several districts in Kerala due to the possibility of heavy rain today and tomorrow. Thiruvananthapuram, Kollam, Pathanamthitta, Kottayam and Idukki are under heavy rain warning. Thunderstorms, strong winds and rough sea conditions are also expected, and fishing has been banned along the Kerala–Lakshadweep coast during this period.
heavy-rain-yellow-alert-kerala-districts-february-21-2026
Kerala rain, yellow alert, IMD, heavy rainfall, thunderstorm warning, fishing ban, Kerala weather, Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki









