ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു . ഇത് കണക്കിലെടുത്ത് ട്രെയിനുകൾ വൈകി ഓടും. 22 ട്രെയിനുകളാണ് വൈകി ഓടുന്നത്. ഇന്ന് രാവിലെ മുതൽ ഡൽഹിയിൽ മൂടൽമഞ്ഞ് വ്യാപിക്കുന്ന സാഹചര്യത്തിൽ റെയിൽപാളം കാണാൻ സാധിക്കുന്നില്ലെന്നും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു.ജനുവരി 1 മുതൽ ഡൽഹിയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകൾ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്. അതേസമയം ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ റെയിൽ വേയ്ക്ക് കനത്ത നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അജ്മീർ-കത്ര പൂജാ എക്സ്പ്രസ്, ജമ്മുതാവി-അജ്മീർ എക്സ്പ്രസ്, ഫിറോസ്പൂർ-സിയോനി എന്നിവ ഏകദേശം 6.30 മണിക്കൂർ വൈകി ഓടും. ഖജുറാവു-കുരുക്ഷേത്ര എക്സ്പ്രസ്, സിയോനി-ഫിറോസ്പൂർ എന്നിവ നാല് മണിക്കൂറോളവും വൈകി ഓടുമെന്നും റെയിൽവേ അറിയിച്ചു.
പുരി-ഡൽഹി പുരുഷോത്തം എക്‌സ്‌പ്രസ്, കാൺപൂർ-ഡൽഹി ശ്രമശക്തി, ദിബ്രുഗഡ്-ഡൽഹി രാജധാനി, ബെംഗളൂരു-നിസാമുദ്ദീൻ, രാജേന്ദ്രനഗർ-ഡൽഹി രാജധാനി, സഹർസ-ഡൽഹി വൈശാലി എക്‌സ്‌പ്രസ് തുടങ്ങി 11 ട്രെയിനുകൾ 1.30 മണിക്കൂർ വൈകും. മുസാഫർപൂർ-ആനന്ദ് വിഹാർ എക്സ്പ്രസ്, ചെന്നൈ-ഡൽഹി ജിടി, ജമ്മുതാവി-ഡൽഹി രാജധാനി എന്നിവയുൾപ്പെടെ മൂന്ന് ട്രെയിനുകൾ രണ്ട് മണിക്കൂറും വൈകി ഓടും.
ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മൂടൽമഞ്ഞും തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനുവരി എട്ട് മുതൽ 10 വരെ ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also : സർക്കാർ ഗവർണർ പോര് അടങ്ങിയില്ലേ? എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും