മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജ ഫോൺകാൾ; മനംനൊന്ത അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

വ്യാജ ഫോൺകോളിൽ മനംനൊന്ത അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന മാൽതി വർമ(58) ആണ് മരിച്ചത്. മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജവാർത്തയാണ് ഇവരുടെ മരണത്തിനിടയാക്കിയയത്. Heartbroken teacher dies of heart attack over fake phone call

സംഭവം ഇങ്ങനെ:

തിങ്കളാഴ്ചയാണ് മാൽതിക്ക് ഫോൺ വിളി എത്തുന്നത്. വാട്സാപ് കോളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. കോളജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നാണ് അയാൾ പറഞ്ഞത്.

മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാൽതിയുടെ മകൻ ദിപാൻഷു പൊലീസിനോടു പറഞ്ഞു. പണം നൽകിയാൽ മകൾക്കെതിരെയുള്ള കേസ് ഒഴിവാക്കാമെന്നും വിളിച്ചയാൾ പറഞ്ഞെന്ന് ദിപാൻഷു അറിയിച്ചു.

‘‘ആഗ്രയിലെ അച്നേരയിൽ സർക്കാർ സ്കൂൾ അധ്യാപികയാണ് എന്റെ അമ്മ. ഈ കോൾ വന്നതിനു പിന്നാലെ ഭയന്നുവിറച്ച് അമ്മ എന്നെ വിളിച്ചിരുന്നു. കോൾ വന്ന നമ്പർ ഞാൻ പരിശോധിച്ചപ്പോൾ +92 എന്നാണ് തുടങ്ങുന്നത്. അതു കണ്ടപ്പോഴേ തട്ടിപ്പാണെന്ന് മനസ്സിലായി.

അമ്മ അപ്പോഴും പരിഭ്രാന്തിയിലായിരുന്നു. എന്തോ തളർച്ച പോലെ തോന്നുന്നതായും പറ‍ഞ്ഞു. ഞാൻ വീണ്ടും വീണ്ടും പ്രശ്നമൊന്നുമില്ലെന്നും കോളജിലുള്ള സഹോദരിയെ വിളിച്ചിരുന്നുവെന്നും പറഞ്ഞെങ്കിലും അമ്മയ്ക്ക് ആശ്വാസമായില്ല. തുടർന്ന് ആരോഗ്യനില മോശമാകുകയും ഇവർ മരിക്കുകയുമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

Other news

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും തിരുവനന്തപുരം ∙ എംഎൽഎ രാഹുൽ...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

Related Articles

Popular Categories

spot_imgspot_img