ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം വാഹനം മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കണ്ണംപടി സ്കൂളിലെ ഹെഡ്മാസ്റ്റർ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ ബാബു, അധ്യാപികയായ കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശിനി പ്രതിഭ, ജീപ്പ് ഡ്രൈവർ കണ്ണംപടി സ്വദേശി അജേഷ് റ്റി ഡി എന്നിവർക്കാണ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
ശാരീരികാസ്വാസ്ഥ്യതകൾ നേരിട്ടതിനെ തുടർന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിരമിക്കാനിരിക്കെ വിയോഗം; പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. എആർ ക്യാമ്പിലെ സബ് ഇൻസ്‌പെക്ടറായ റാഫി(56)യാണ് മരിച്ചത്.
ഉദ്യോഗത്തിൽ നിന്നും വിരമിക്കാനിരിക്കെയാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവരുന്നത്. അഴൂരിലെ റാഫിയുടെ കുടുംബവീട്ടിലെത്തിയായിരുന്നു ആത്മഹത്യ.
ജീവനൊടുക്കിയതിനു പിന്നിലെ കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല. വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ കരണങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കൂ.









