എസ് എസ് രാജമൗലി എന്ന പേര് സിനിമ ആരാധകരുടെ ഹൃദയത്തിൽ തുളഞ്ഞു കയറാൻ ബാഹുബലി എന്ന ഒറ്റ ചിത്രം മതിയായിരുന്നു.പിന്നിടങ്ങോട്ട് ഈ സംവിധയകാൻ കൈതൊട്ടതൊക്കെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.രാംചരണും ജൂനിയർ എൻടിആറും ഒന്നിച്ച ആർആർആറിന്റെ പിറവിയും അങ്ങനെ തന്നെ.രാജമൗലി എന്ന സംവിധായകന് ലോക സിനിമയിൽ ഇടം നേടാൻ ഇത് തന്നെ ധാരാളമായിരുന്നു .ഇപ്പോഴിതാ എസ് എസ് രാജമൗലി ക്യാമറയ്ക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് എത്താൻ പോകുന്നു.ഒരു സിനിമയിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്താൻ പോകുന്നു എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നാഗ് അശ്വിൻ ഒരുക്കുന്ന കൽക്കി 2898 എഡി എന്ന ചിത്രത്തിൽ രാജമൗലിയും പ്രധാന വേഷത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട്.ചിത്രത്തിൽ നായക കഥാപാത്രമാകുന്നത് പ്രഭാസാണ്. വേദ വ്യാസ് എന്ന കഥാപാത്രത്തെയാണ് രാജമൗലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.സിനിമയുടെ വിഎഫ്എക്സ് ഗ്രാഫിക്സ് ജോലികൾ പുരോഗമിക്കുകയാണ്.കൽക്കിയിൽ ദീപീക പദുക്കോൺ ആണ് നായിക. കമൽഹാസനും അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഇതൊരു ടൈം ട്രാവൽ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.സംവിധായകൻ നാഗ് അശ്വിന്റെ തന്നെയാണ് തിരക്കഥയും.വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വനി ദത്താണ് നിർമാണം. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനായിരിക്കും ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കുന്നത്.ഈ വർഷം മെയിൽ ചിത്രം റിലീസ് ചെയ്യും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
Read Also : നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ; പ്രതി അറസ്റ്റിൽ









