News4media TOP NEWS
വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്രാ വിലക്കും നേരിടേണ്ടി വരും

ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ല, രാഷ്‌ട്രീയ കളികളാണ് നിരോധിക്കേണ്ടതെന്ന് ഹൈക്കോടതി

ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ല, രാഷ്‌ട്രീയ കളികളാണ് നിരോധിക്കേണ്ടതെന്ന് ഹൈക്കോടതി
December 16, 2024

കൊച്ചി: ക്യാമ്പസുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്നും രാഷ്‌ട്രീയ കളികളാണ് നിരോധിക്കേണ്ടതെന്നും ഹൈക്കോടതി.
കോളേജുകളിൽ രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരി​ഗണിക്കവെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഇത്തരത്തിൽ പരാമർശം നടത്തിയത്.

മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവൃത്തിക്ക് മതം നിരോധിക്കാറില്ലല്ലോ, അതിനാൽ രാഷ്‌ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്‌ട്രീയം നിരോധിക്കുകയല്ല വേണ്ടതെന്നും ഹൈകോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിന് ഹാനികരമായ സമ്പ്രദായങ്ങളാണ് അവസാനിപ്പിക്കേണ്ടത്..

എൻ. പ്രകാശ് എന്നയാളാണ് ക്യാമ്പസ് രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിൽ നൽകിയത്. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ രാഷ്‌ട്രീയത്തിന്റെ മറവിൽ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഹർജി. എസ്എഫ്ഐ നേതാക്കളുടെ റാംഗിങ്ങും കൂട്ടവിചാരണയും ഇടിമുറിയുമടക്കം ഹർജി പരി​ഗണിക്കവെ വൻ ചർച്ചയായിരുന്നു. വിഷയത്തിൽ സുപ്രധാന നിരീക്ഷണം നടത്തിയ ഡിവിഷൻ ബെഞ്ച് ജനുവരി 23ന് വീണ്ടും ഹർജി പരി​ഗണിക്കും.

Related Articles
News4media
  • India
  • News

ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര; വൈറൽ വീഡിയോ കാണാം

News4media
  • Kerala
  • News

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; ...

News4media
  • Kerala
  • News

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഒഴുക്കിൽ പെട്ടു മരിച്ചു

News4media
  • Kerala
  • News
  • Top News

വാക്കുതർക്കവും കൈയേറ്റത്തോളമെത്തിയ ബഹളവും; കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് യോഗം അലങ്കോലമായി

News4media
  • Kerala
  • News
  • Top News

കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയ...

News4media
  • Kerala
  • News
  • Top News

ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ

News4media
  • Kerala
  • News
  • Top News

കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്ക...

© Copyright News4media 2024. Designed and Developed by Horizon Digital