ഉത്തർ പ്രദേശ്: ഹാത്രസ് ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്ക് സമാന്തരമായാണ് ജുഡിഷ്യൽ അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരുക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.(Hathras stampede UP Government announced judicial inquiry)
സംഭവ സ്ഥലത്ത് പതിനാറ് ജില്ലകളിലെ വിശ്വാസികൾ ഉണ്ടായിരുന്നു. 121 പേരാണ് ദുരന്തത്തിൽ മരിച്ചത്. സംഘാടകർക്കെതിരെയും കേസെടുത്തിരുന്നു. എൺപതിനായിരം പേർക്ക് മാത്രം അനുമതി വാങ്ങിയ പരുപാടിയിൽ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. ഇതും കൂടിയായതോടെ ദുരന്തത്തിന്റെ ആഘാതം വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘാടകരെ ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Read Also: മാന്നാർ കൊലപാതകം; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
Read Also: ഈ മെട്രോ നഗരത്തിനു ചുറ്റും സർക്കുലർ റെയിൽ വരും; ചെലവ് 23,000 കോടി; ഡി.പി.ആർ ഉടൻ