പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് മുൻ പാക് സൈനികൻ; ഒരുവർഷത്തിനിടെ നടന്ന മൂന്ന് ആക്രമണങ്ങളിലും മൂസയ്ക്ക് പങ്ക്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഭീകരൻ ഹാഷിം മൂസ പാകിസ്ഥാൻ മുൻ സൈനികനെന്ന് രഹസ്യാന്വേഷണ ഏജൻസികൾ.

പാക് കരസേനയിലെ പാരാ ഫോഴ്‌സിലെ സൈനികനായിരുന്ന ഇയാൾ പിന്നീട് ലഷ്‌കർ ഇ തയ്ബയിൽ ചേരുകയായിരുന്നു. കശ്മീരിൽ ഒരുവർഷത്തിനിടെ നടന്ന മൂന്ന് ആക്രമണങ്ങളിൽ മൂസയ്ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.

പാകിസ്ഥാൻ സൈന്യത്തിന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി) ഹാഷിം മൂസയോട് ലഷ്‌കർ ഇ തയ്ബയിൽ ചേരാനും ഭീകര സംഘടനയുടെ കശ്മീരിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടിരിക്കാമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. 2023 സെപ്റ്റംബറിൽ മൂസ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്ത്.

ശ്രീനഗറിനോട് ചേർന്ന ബുധ്ഗാം ജില്ല കേന്ദ്രീകരിച്ചാണ് ഹാഷിം മൂസ പ്രവർത്തിച്ചത്. ഡച്ചിഗാം വനമേഖലയായിരുന്നു ഇവരുടെ പ്രധാന താവളം. ഡച്ചിഗാം വനത്തിലൂടെ ത്രാലിലേക്കും അവിടെ നിന്ന് പഹൽഗാമിലേക്കും എത്താനാകും.

അതിർത്തി പ്രദേശങ്ങളിൽ നിന്ന് കശ്മീരിലെ വിവിധ ജില്ലകളിലേക്ക് പാക് ഭീകരരെ എത്തിക്കാൻ സഹായിച്ച ചില സ്ലീപ്പിങ്ങ് സെല്ലുകളുമായി മൂസ ബന്ധം പുലർത്തിയിരുന്നുവെന്നും അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

പ്രത്യേക പരിശീലനം ലഭിച്ച ഹാഷിം മൂസ പാരമ്പര്യേതര യുദ്ധങ്ങളിലും രഹസ്യ ആക്രമണങ്ങളിലും അതി വിദഗ്ധനാണെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തരം പരിശീലനം ലഭിച്ച കമാൻഡോകൾ, അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും അതിജീവനത്തിലും വിദഗ്ധരാണ്.

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, ഭീകരർക്ക് പ്രാദേശിക സഹായം നൽകിയവരെന്ന് കരുതി ചോദ്യം ചെയ്ത 14 കശ്മീരി ഓവർ ഗ്രൗണ്ട് വർക്കേഴ്‌സിൽ നിന്നാണ്, ഹാഷിം മൂസയുടെ പാക് കരസേനയിലെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് പശ്ചാത്തലം അന്വേഷണ സംഘത്തിന് മനസിലായത്.

ഭീകരാക്രമണത്തിൽ പാക് സൈന്യത്തിന്റെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയുടേയും പങ്ക് വ്യക്തമായിട്ടുണ്ട്. പഹൽഗാമിന് സമാനമായ ആക്രമണമാണ് 2024 ഒക്ടോബറിൽ താഴ് വരയിൽ ഉണ്ടായത്.

ആറുപ്രദേശവാസികളും ഒരു ഡോക്ടറും രണ്ട് സൈനികരും രണ്ട് ആർമി പോർട്ടേഴ്‌സുമാണ് അന്നത്തെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. 2024 ൽ നടന്ന മൂന്ന് ആക്രമണങ്ങളിൽ ഹാഷിം മൂസയ്ക്ക് പങ്കുണ്ടെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img