web analytics

ജിഎസ്ടി തട്ടിപ്പ്; ‘ദി ഹിന്ദു’വിലെ സീനിയർ അസി. എഡിറ്റർ അറസ്റ്റിൽ; നടത്തിയത് കോടികളുടെ തട്ടിപ്പ്

ദേശീയ ദിനപത്രമായ ‘ദി ഹിന്ദു’വിലെ സീനിയർ അസി. എഡിറ്റർ ജിഎസ്ടി തട്ടിപ്പ് കേസിൽ അറസ്റ്റിൽ. സീനിയർ അസിസ്റ്റൻ്റ് എഡിറ്റർ മഹേഷ് ലംഗയാണ് അറസ്റ്റിലായത്.GST Fraud; Senior Asst at ‘The Hindu’ Editor arrested.

ലാങ്കയുടെ ഭാര്യയും അടുത്ത ബന്ധുവും പാര്‍ട്ണറായ ഡിഎ എന്റര്‍പ്രൈസ് എന്ന സ്ഥാപനത്തിലൂടെയാണ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്.

വ്യാജബില്ലുകള്‍ ഉപയോഗിച്ച് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) ഇടപാടിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി കണ്ടെത്തിയത്.

മഹേഷ് ലാങ്കയുടെ പേര് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത 20 ലക്ഷം രൂപയുടെ സ്രോതസ് വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കേന്ദ്ര ജിഎസ്ടി വകുപ്പിൻ്റെ പരാതിയെ തുടർന്നാണ് അഹമ്മദാബാദ്, ജുനാഗഡ്, സൂറത്ത്, ഖേഡ, ഭാവ്‌നഗർ എന്നിവിടങ്ങളിൽ റെയ്‌ഡ്‌ നടന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിനും മെയ് ഒന്നിനും ഇടയിലാണ് തട്ടിപ്പ് നടന്നതെന്നാണ് എഫ്ഐആറിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് 14 സ്ഥലങ്ങളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ചാണ് മഹേഷ് ലംഗയെ അറസ്റ്റ് ചെയ്തത്.

റെയ്‌ഡിൽ 20 ലക്ഷം രൂപയും കണക്കിൽ പെടാത്ത പണവും സ്വർണ്ണവും നിരവധി ഭൂമി രേഖകളും കണ്ടെടുത്തിരുന്നു.

ഡ്യൂട്ടി ഒഴിവാക്കുന്നതിന് കമ്പനികൾ വ്യാജ ഐഡൻ്റിറ്റികളും രേഖകളും ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Related Articles

Popular Categories

spot_imgspot_img