web analytics

പയ്യന്നൂരിൽ പ്രായാധിക്യം മൂലം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാത്ത വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത..! ചവിട്ടിവീഴ്ത്തി തല ചുമരിൽ ഇടിപ്പിച്ചു: സ്ഥിരം പ്രശ്നക്കാരാണെന്നു ഹോം നേഴ്സ്

പയ്യന്നൂരിൽ വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത. എൺപതിയെട്ടുകാരിയായ കണ്ടങ്കാളിയിലെ കർത്യായനിക്കാണ് കൊച്ചുമകന്റെ മർദ്ദനമേറ്റത്. പ്രായാധിക്യം മൂലം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാത്ത വയോധികയോടായിരുന്നു ക്രൂരത. സംഭവത്തിൽ കൊച്ചുമകനെതിരെ പൊലീസ് കേസെടുത്തു.

ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് മർദനമേറ്റ പാടുകൾ കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. കൊച്ചുമകനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മെയ് 11ന് ഇവരുടെ വീട്ടിലായിരുന്നു സംഭവം. കൊച്ചുമകൻ റിജു വയോധികയെ ചവിട്ടിവീഴ്ത്തിയെന്നും തല ചുമരിൽ ഇടിപ്പിച്ചെന്നും ഹോം നഴ്‌സാണ് പോലീസിൽ പരാതി നൽകിയത്.

വയോധികയെ കൈകൊണ്ട് മര്‍ദിക്കുന്നതും വഴക്ക് പറയുന്നതുമായുള്ള വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ആളുകൾ അറിഞ്ഞത്. തലക്കും കൈക്കും പരിക്കേറ്റ കാർത്യായനി പരിയാരം ഗവ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൂടെ താമസിക്കുന്നതിന്‍റെ വിരോധത്തിൽ ആക്രമിച്ചു എന്നാണ് കേസ്.

റിജു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നും ഹോം നേഴ്സ് പറഞ്ഞു. ഇതിനുമുൻപും റിജു വയോധികയെ ആക്രമിച്ചിട്ടുണ്ട്. കുളിമുറിയിൽ വീണതാണെന്നാണ് ആദ്യം പറഞ്ഞത്. മദ്യപിച്ചെത്തിയാണ് റിജു അമ്മൂമ്മയെ തല്ലിയതെന്ന് മറ്റൊരു കൊച്ചുമകൻ രാഹുൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

Other news

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

Related Articles

Popular Categories

spot_imgspot_img