സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റു; നടന്‍ ഗോവിന്ദയ്ക്ക് പരിക്ക്, ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. മുംബൈയിലെ വീട്ടില്‍ വെച്ച് റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.(Govinda Suffers Bullet Injury At Home After Licensed Gun Misfires)

കാലിന് വെടിയേറ്റ ഗോവിന്ദ മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. പുലര്‍ച്ചെ 4.45ന് ഒരു കൂടിക്കാഴ്ചക്കായി വീട്ടില്‍ നിന്ന് പോകാന്‍ ഇരിക്കെയാണ് അപകടം സംഭവിച്ചത്. ബുള്ളറ്റ് നീക്കം ചെയ്തു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ തോക്ക് കണ്ടെടുത്തതിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു.

നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ നടക്കുകയാണെന്നും ഭാര്യ സുനിത അഹുജ പ്രതികരിച്ചു. ഗോവിന്ദ തന്റെ ലൈസന്‍സുള്ള തോക്ക് തിരികെ റിവോള്‍വര്‍ കേസിലേക്ക് മടക്കിവെക്കുന്നതിനിടെ താഴെ വീഴുകയും പൊട്ടുകയുമായിരുന്നുവെന്ന് താരത്തിന്റെ മാനേജര്‍ ശശി സിന്‍ഹ എഎന്‍ഐയോട് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

ഈ ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട; ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന്...

കോഴിക്കോട് ഹോട്ടലിനു നേരെ കല്ലേറ്; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു

കോഴിക്കോട്: ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും...

കാസർഗോഡ്- തിരുവനന്തപുരം ദേശീയപാത നിർമാണം അതി വേഗത്തിൽ; ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കാൻ തീരുമാനം

മലപ്പുറം: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ൻ്റെ പണികൾ എൺപത്തിനാല്...

പറയാതെ പറഞ്ഞത് വിശ്വ പൗരനെ പറ്റി; ഗീവർഗീസ് മാർ കൂറിലോസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ

കോട്ടയം: കോൺ​ഗ്രസിന് തന്നെ ആവശ്യമില്ലെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികളുണ്ടെന്ന ശശി...

പ്രതിഭ എംഎൽഎയുടെ പരാതി; മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികൾ

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക്...

Related Articles

Popular Categories

spot_imgspot_img