ഗുളികകൾ കവർ പൊട്ടിക്കുമ്പോൾ പൊടിയുന്നു, പോരാത്തതിന് പൂപ്പൽ ബാധയും; സർക്കാർ ആശുപത്രികളിൽ പാരസെറ്റമോൾ, പാന്റപ്രസോൾ ഗുളികകളുടെ വിതരണം മരവിപ്പിച്ചു

കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ നൽകുന്ന പാരസെറ്റമോൾ, പാന്റപ്രസോൾ ഗുളികകളുടെ വിതരണം നിലവാരമില്ലെന്ന പരാതികളെ തുടർന്ന് മരവിപ്പിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി നൽകിയ മരുന്നുകളാണ് നിരോധിച്ചത്.

പാരസെറ്റമോളിന്റെ പത്തു ബാച്ചിന്റെയും പാന്റപ്രസോളിന്റെ 3 ബാച്ചിന്റെയും വിതരണമാണ് നിർത്തിവച്ചത്. ഗുളികകൾ കവർ പൊട്ടിക്കുമ്പോൾ പൊടിയുന്നതായും പൂപ്പൽ ബാധിച്ചതായും കണ്ടെത്തിയതോടെയാണു നടപടി.

ഓരോ ബാച്ചിലെയും സാംപിളുകൾ നിലവാര പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 5 ലക്ഷം ഗുളികകൾ ഉണ്ടാകുമെന്നതു കണക്കിലെടുക്കുമ്പോൾ 65 ലക്ഷം ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിലെ ആശുപത്രികളിൽ വിതരണത്തിനെത്തിച്ച പാരസെറ്റമോൾ അതാതു സംഭരണ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കാനാണു നിർദേശം. പരിശോധനാ ഫലം ലഭിച്ചതിനു ശേഷമേ ഇനി വിതരണം പുനരാരംഭിക്കൂ.

മെഡിക്കൽ സർവീസസ് കോർപറേഷനു സ്ഥിരം തലവേദനയാകുകയാണ് പാരസെറ്റമോൾ ഗുളികകൾ. മുൻ വർഷങ്ങളിലും പാരസെറ്റമോൾ നിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ലെസാം, കെഎസ്ഡിപി, മെർക്കുറി, സിറോൺ, യുണിക്യുവർ തുടങ്ങി വിവിധ കമ്പനികളെ വിലക്കുപട്ടികയിൽ പെടുത്തിയിരുന്നു. കെഎംഎസ്‌സി സംഭരണ, വിതരണ സംവിധാനത്തിലെ പോരായ്മകൾ നിലവാരത്തകർച്ചയ്ക്കു കാരണമാകുന്നുണ്ടെന്നാണു കമ്പനികളുടെ ആരോപണം.

ഗർഭിണികൾക്ക് പ്രസവ സമയത്ത് ഉപയോഗിക്കുന്ന ഓക്സിടോസിൻ ഇൻജക്‌ഷനും കഴിഞ്ഞ വർഷം സമാന രീതിയിൽ വിതരണം മരവിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി 6ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയ ഈ മരുന്നിന്റെ കാലാവധി 2023 ഒക്ടോബർ 31ന് അവസാനിച്ചു.

കെഎംഎസ്‌സി നടപടിയെ കമ്പനി ചോദ്യം ചെയ്തപ്പോൾ കൊല്ലത്ത് എത്തിച്ച മരുന്ന് കുറിയറിൽ തിരുവനന്തപുരത്തേക്ക് അയയ്ക്കുകയായിരുന്നു എന്ന മറുപടിയാണ് ലഭിച്ചത്.

ശീതീകരണ സംവിധാനങ്ങൾ ഇല്ലാതെ മരുന്ന് അയച്ചതാണ് നിലവാരം കുറയാൻ കാരണമെന്നു ചൂണ്ടിക്കാട്ടി, തടഞ്ഞു വച്ച 25,23,511 രൂപ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി ഇപ്പോൾ.

Government Suspends Distribution of Paracetamol and Pantoprazole Tablets to Government Hospitals Over Quality Concerns

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

Related Articles

Popular Categories

spot_imgspot_img