തൃശൂർ പൂരം കലക്കൽ; എഡിജിപിയുടെ റിപ്പോർട്ടിന് രഹസ്യ സ്വഭാവം, പുറത്തു വിടാനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. വി എസ് സുനിൽ കുമാർ നൽകിയ വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നൽകിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ് സർക്കാരിന്റെ മറുപടി.(government says they cant release report on thrissur pooram controversy)

എഡിജിപിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന് രഹസ്യ സ്വഭാവമുണ്ടെന്നും ആഭ്യന്തരവകുപ്പ് മറുപടിയില്‍ പറയുന്നു. പൂരം കലക്കിയത് സംബന്ധിച്ച പൊലീസ് അന്വേഷണം നടന്നിട്ടുണ്ടോ, ആരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍, പൂരം തടസ്സപ്പെടുത്തിയതിന് പിന്നില്‍ കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടോ തുടങ്ങി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെ അഞ്ച് ചോദ്യങ്ങള്‍ ആയിരുന്നു വിവരാവകാശ പ്രകാരം ഉന്നയിച്ചത്.

അപ്പീൽ നൽകാമെന്നും മറുപടിയിൽ പറഞ്ഞിട്ടുണ്ട്. അപ്പീൽ നൽകുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി എസ് സുനിൽ കുമാർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ; ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ നൽകാതെ സർക്കാർ

തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള...

കൊല്ലത്ത് ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു....

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

വീണ്ടും വഴിതെറ്റിച്ച് ഗൂഗിൾ മാപ്പ്; സിമന്റ് ലോറി എത്തിയത് ആശുപതിയിൽ, പിന്നാലെ അപകടം

തിരുവനന്തപുരം: ഗൂഗിൾ മാപ്പിൽ വഴി തെറ്റിയതിനെ തുടർന്ന് സിമന്‍റുമായെത്തിയ ലോറി എത്തിയത്...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

കെഎസ്ആർടിസിക്ക് 103.10 കോടി

തിരുവനന്തപുരം: സർക്കാർ സഹായമായി കെഎസ്ആർടിസിക്ക് 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ...

Related Articles

Popular Categories

spot_imgspot_img