web analytics

സർക്കാർ ജീവനക്കാരെ… നിങ്ങളുടെ റേഷൻ കാർഡ് ഇങ്ങനെയുള്ളതാണോ..? ഈ മാസത്തെ ശമ്പളം തടഞ്ഞുവച്ചേക്കും…!

മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെക്കുന്നതായി കണ്ടെത്തിയാൽ സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തടഞ്ഞുവയ്ക്കാൻ സാധ്യത.

സർക്കാർ ജീവനക്കാരിൽ ചിലർ ഇത്തരത്തിൽ അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെയ്ക്കുകയും അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നതായി പരാതി ഉയർന്നവന്ന സാഹചര്യത്തിലാണ് നടപടി.

ഇതേത്തുടർന്ന് ഓരോ ഓഫീസിന്റെയും ചുമതലയുള്ള മേധാവികൾ തങ്ങളുടെ കീഴിലുള്ള മുഴുവൻ ജീവനക്കാരോടും റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ റേഷൻ കാർഡുകൾ പരിശോധിച്ച് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതല്ലെന്ന് ഉറപ്പാക്കിയ ശേഷമേ ജീവനക്കാർക്ക് നവംബർ മാസത്തെ ശമ്പളം അനുവദിക്കാവൂ എന്നാണ് കളക്ടറുടെ ഉത്തരവ്.

മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിൽ ഏതെങ്കിലും ജീവനക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിവരം ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കണം.

സർക്കാർ ജോലി കിട്ടിയതോടെ മുൻഗണനാ കാർഡിൽ നിന്ന് സ്വയം ഒഴിയുകയും കൈവശം പുതിയ റേഷൻ കാർഡ് ഇല്ലാതിരിക്കുകയും ചെയ്യുന്നവർ ഇക്കാര്യം അറിയിച്ചുകൊണ്ട് സത്യവാങ്മൂലം നൽകണം.

പഴയ റേഷൻ കാർഡിൽ നിന്ന് പേര് വെട്ടിമാറ്റിയതിന് ശേഷമുള്ള പ്രിന്റ് ഹാജരാക്കണം. പുതുതായി ജോലിയിൽ പ്രവേശിച്ചവരെയാണ് പരിശോധന ലക്ഷ്യം വെക്കുന്നത്.

ഇങ്ങനെ അനധികൃതമായി റേഷൻ വാങ്ങിയവരിൽ നിന്ന് കമ്പോള വില അനുസരിച്ച് തുക തിരിച്ചുപിടിക്കാനും ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

മുൻഗണനാ റേഷൻ കാർഡ് കൈവശമുള്ള ജീവനക്കാരെ കണ്ടെത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് എല്ലാ വകുപ്പ് അധികാരികൾക്കും ജില്ലാ സിവിൽ സിവിൽ സപ്ലൈ ഓഫീസർ കത്ത് അയച്ചിട്ടുണ്ട്.

ജോലിയിൽ കയറി വർഷങ്ങളായിട്ടും മുൻഗണനാ കാർഡ് കൈവശം വയ്ക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് ഭക്ഷ്യ വിജിലൻസ് സമിതിയിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

Other news

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 174...

ഇന്ന് യാത്രകളും പുതിയ അനുഭവങ്ങളും; പല രാശിക്കാർക്കും പ്രധാനമായ ദിനം

ഇന്ന് യാത്രകളും പുതിയ അനുഭവങ്ങളും; പല രാശിക്കാർക്കും പ്രധാനമായ ദിനം മേടക്കൂറ്: യാത്രകൾ അപ്രതീക്ഷിത...

നാട്ടുമാങ്ങ…കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവർക്ക് ഇത്തവണ കോളടിച്ചു; വരാനിരിക്കുന്നത് വെറുമൊരു മാമ്പഴക്കാലമല്ല

നാട്ടുമാങ്ങ…കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നവർക്ക് ഇത്തവണ കോളടിച്ചു; വരാനിരിക്കുന്നത് വെറുമൊരു മാമ്പഴക്കാലമല്ല കൊല്ലം:...

പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍  തലസ്ഥാനം

പ്രധാനമന്ത്രി പ്രഖ്യാപിക്കുമോ ആ എട്ട് പദ്ധതികള്‍; കാത്തിരിപ്പില്‍  തലസ്ഥാനം തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

ചെങ്കൽപ്പേട്ടിൽ ഇന്ന് പ്രധാനമന്ത്രിയുടെ റാലി; തമിഴ്നാട്ടിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

ചെങ്കൽപ്പേട്ടിൽ ഇന്ന് പ്രധാനമന്ത്രിയുടെ റാലി; തമിഴ്നാട്ടിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം ചെന്നൈ:...

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; രാത്രി മുഴുവൻ മൃതദേഹത്തിനൊപ്പമിരുന്നു അശ്ലീല വീഡിയോകൾ കണ്ടു യുവതി ! ഒടുവിൽ സംഭവിച്ചത്…..

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ...

Related Articles

Popular Categories

spot_imgspot_img