ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അതിക്രൂരമായാണ് പ്രതികൾ സാജൻ കൊലപ്പെടുത്തിയത്. ഇയാളുടെ വായില്‍ തുണി തിരുകിയ ശേഷം കമ്പികൊണ്ട് തലയ്ക്കടിച്ചു. പിന്നീട് കൈകൾ വെട്ടിയെടുത്തു. ജനനേന്ദ്രിയം രണ്ടായി മുറിച്ച ശേഷം ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തത് ചവിട്ടി തകര്‍ക്കുകയും ചെയ്തു. ശേഷം സാജന്റെ ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്.(Goonda leader sajan murder case)
കേസിൽ മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉള്‍പ്പെടെ ഏഴ് പേരാണ് പ്രതികൾ. പിടിയിലായവർ ലഹരി, മോഷണം അടക്കം കേസുകളിലെ പ്രതികളാണ്. നിരവധി തവണ സാജനും പ്രതികളും തമ്മിൽ ഏറ്റുമുട്ടിൽ നടന്നിട്ടുണ്ട്. ഇതോടെ തങ്ങളുടെ ജീവന് സാജൻ ഭീഷണിയാകുമെന്ന് കരുതിയാണ് പ്രതികൾ അരുംകൊല നടത്തിയത്
കോട്ടയം മേലുകാവ് എരുമപ്രയിലുള്ള വീട്ടില്‍ വെച്ചാണ് സാജനെ പ്രതികൾ കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതികൾ സാജനെ പായയിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തെ തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.