തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്, ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്; ഫോൺ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ സേഫ് ആക്കാം; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍

ന്യൂഡല്‍ഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ‘ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്’ പദ്ധതിയുമായി ഗൂഗിൾ. സ്വകാര്യ വിവരങ്ങൾ ചോർത്തുകയും റിമോട്ട് ആക്സസ് പോലുള്ള അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്യുന്ന ആപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.Google with new features

പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ ‘ഫ്രോഡ് പ്രൊട്ടക്‌ഷൻ പൈലറ്റ്’ പരിശോധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ സ്വയം തടയും. ഈ ആപ്പ് പിന്നീട് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചാലും അനുവദിക്കില്ല. ആപ്പുകൾ ആവശ്യപ്പെടുന്ന പെർമിഷനുകൾ, ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കോഡുകൾ എന്നിവ പരിശോധിച്ചാണ് നടപടി. നിലവിൽ യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ ലഭ്യമായ പദ്ധതി അടുത്തയാഴ്ച മുതൽ ഇന്ത്യയിലെ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാകും.

ഇനി ഫോണ്‍ മോഷണം പോയാല്‍ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട! ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്‍കുന്ന ‘theft detection lock (തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്) ഫീച്ചര്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്.

ഈ ഫീച്ചറുള്ള ഫോണ്‍ മോഷണം പോയാലും ഭയപ്പെടേണ്ടതില്ലെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. മോഷ്ടാവിന് ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയാത്തവിധമാണ് ഈ ഫീച്ചര്‍ വികസിപ്പിച്ചിരിക്കുന്നത്.

തുടക്കം എന്നനിലയില്‍ അമേരിക്കയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. അടുത്തിടെ വിപണിയിലെത്തിയ ഷവോമി 14ടി പ്രോ ഫോണില്‍ ഈ ഫീച്ചര്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് പുറമേ ഓഫ്‌ലൈന്‍ ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് ഫീച്ചര്‍ ഒരു മെഷീന്‍ ലേണിംഗ് മോഡല്‍ ആണ് ഉപയോഗിക്കുന്നത്.

ഉപയോക്താവിന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിയെടുത്ത് കള്ളന്‍ കാല്‍നടയായോ വാഹനത്തിലോ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ സ്വയമേവ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് പ്രവേശിക്കും.

അവിടെ സ്മാര്‍ട്ട്ഫോണ്‍ തല്‍ക്ഷണം ലോക്ക് ചെയ്യപ്പെടും. ഫോണില്‍ സംഭരിച്ചിരിക്കുന്ന സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതില്‍ നിന്ന് മോഷ്ടാവിനെ പരിമിതപ്പെടുത്തുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഒരു മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്ലൈന്‍ ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍.

ലോക്ക് ചെയ്ത സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റയില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. ഗൂഗിള്‍ ഈ ബീറ്റ ഫീച്ചറുകള്‍ ഓഗസ്റ്റ് മുതല്‍ പരീക്ഷിച്ചുവരികയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലേക്കും ഇവ ലഭ്യമാക്കും

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ഈ എ.ടി.എമ്മിൽ പിൻ നമ്പർ മാറ്റിയാലും പണം കിട്ടും; ദമ്പതികൾക്ക് ലഭിച്ചത് 20000 രൂപ

കാ​ഞ്ഞ​ങ്ങാ​ട്: എ.​ടി.​എം കാ​ർ​ഡി​ന്റെ പി​ൻ ന​മ്പ​ർ മാ​റാ​നെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്ക് എ.​ടി.​എ​മ്മി​ൽ​നി​ന്ന് ലഭിച്ചതാകട്ടെ...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി വിവാദ ചർച്ചകളിൽ നിറയുന്ന താരമാണ് രേണു സുധി....

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു; ഭയന്നോടിയ പാചക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാചക തൊഴിലാളി മരിച്ചു. ആലപ്പുഴ...

വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; ധനുഷ്കോടിയിലും ഇനി ഇ-പാസ്

ചെന്നൈ: ധനുഷ്കോടിയിൽ വാഹനങ്ങൾക്ക് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് തീരമേഖല...

Related Articles

Popular Categories

spot_imgspot_img