അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് ഗൂഗിൾ ക്രോം. രൂപഘടനയിലടക്കം വൻമാറ്റത്തിന് ക്രോം ഒരുങ്ങുന്നത്. ക്രോമിന്റെ വെബ് ബ്രൗസറിലും ആൻഡ്രോയിഡ് ഐ ഒ എസ് ആപ്ലിക്കേഷനുകളിലും ചില മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുമുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ പ്രകടമാകും എന്നാണ് ഗൂഗിൾ അധികൃതർ വ്യക്തമാക്കുന്നത്.(Google Chrome with drastic changes)
കസ്റ്റമൈസ് ചെയ്യാനാവുന്ന സ്പോര്‍ട്‌സ് കാര്‍ഡ്, ഐപാഡുകളിലും ആന്‍ഡ്രോയ്‌ഡ് ടാബ്‌ലറ്റുകളിലും അഡ്രസ് ബാറില്‍ വരുന്ന മാറ്റം എന്നിവ ക്രോമില്‍ ഗൂഗിള്‍ പുതുതായി അവതരിപ്പിക്കുന്നുണ്ട്. സെര്‍ച്ചുകളുടെ ഷോര്‍ട്‌കട്ട് സജഷനുകളാണ് ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ ക്രോം ആപ്ലിക്കേഷനുകളില്‍ വരുന്ന വേറൊരു മാറ്റം.
ട്രെന്‍ഡിംഗ് സെര്‍ച്ച് സജഷന്‍സ് കാണാനാകുന്നതാണ് വരുന്ന ഒരു മാറ്റം. സെര്‍ച്ച് ചെയ്യാനായി അഡ്രസ് ബാറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ട്രെന്‍ഡിംഗ് സജഷന്‍സ് തെളിഞ്ഞുവരും. ഈ ഫീച്ചല്‍ ഇപ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡിലുണ്ട്. ഇനിയിത് ഐഒഎസ് ക്രോം ആപ്പിലും ലഭ്യമാകും.
സെര്‍ച്ച് ചെയ്‌താല്‍ കോള്‍ ചെയ്യാനും ലൊക്കേഷന്‍ മനസിലാക്കാനും റിവ്യൂകള്‍ അറിയാനും ഷോര്‍ട്‌കട്ടുകള്‍ ക്രോം ആപ്പില്‍ ഇനി മുതല്‍ കാണാനാകും. ആന്‍ഡ്രോയ്‌ഡ് ക്രോം ആപ്പില്‍ എത്തുന്ന ഈ ഫീച്ചര്‍ ആഴ്‌ചകള്‍ക്കുള്ളില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലെ ക്രോം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാകും.