പട്ടാപ്പകൽ നാലംഗസംഘം ജ്വല്ലറി ഉടമയെ തോക്കിൻമുനയിൽ നിർത്തി ഒന്നരക്കോടിയുടെ ആഭരണങ്ങളും പണവും കവർന്നു. തമിഴ്‌നാട്ടിൽ ആവടിയിലെ മുതപുതുപ്പേട്ടിലാണ് ജ്വല്ലറി ഉടമയായ പി പ്രകാശിനെ (33) കെട്ടിയിട്ട ശേഷം ജ്വല്ലറിയിൽ നിന്ന് സംഘം കവർച്ച നടത്തിയത്. ഏകദേശം ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്.
മുതപുതുപ്പേട്ട് സ്വദേശിയാണ് പ്രകാശ്. കഴിഞ്ഞ 4 വർഷമായി ഇവിടെ ജ്വല്ലറി നടത്തിവരികയാണ്. തിങ്കളാഴ്ച ഉച്ച സമയത്താണ് സ്വർണം വാങ്ങാനെന്ന വ്യാജേന നാല് പേർ കടയിലെത്തിയത്. ആഭരണങ്ങൾ ഓരോന്നായി നോക്കുകയും വാങ്ങിക്കാനെന്ന രീതിയിൽ സംസാരിക്കുകയും ചെയ്ത ഇവർ കുറച്ച് സമയം കഴിഞ്ഞതിന് ശേഷം ഇവർ കയ്യിലുണ്ടായിരുന്ന രണ്ട് തോക്കുകൾ പുറത്തെടുത്ത് പ്രകാശിനെ ഭീഷണിപ്പെടുത്തി ലോക്കറിൽ നിന്ന് സ്വർണവും പണവും എടുക്കുകയായിരുന്നു. ഇതിനിടയിൽ പ്രകാശിനെ കസേരയിൽ കെട്ടിയിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആവടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read also: നാരകം നട്ടാൽ വർഷം ലക്ഷങ്ങൾ നേടാം വരുമാനം ….. തെളിയിച്ച് ഇടുക്കിയിലെ ഈ കർഷകൻ