News4media TOP NEWS
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക് നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

നാരകം നട്ടാൽ വർഷം ലക്ഷങ്ങൾ നേടാം വരുമാനം ….. തെളിയിച്ച് ഇടുക്കിയിലെ ഈ കർഷകൻ

നാരകം നട്ടാൽ വർഷം ലക്ഷങ്ങൾ നേടാം വരുമാനം ….. തെളിയിച്ച് ഇടുക്കിയിലെ ഈ കർഷകൻ
April 19, 2024

ഒരേക്കറിൽ നാരകം കൃഷി ചെയ്താൽ വർഷം നാലു ലക്ഷം രൂപയിലധികം വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി പുറ്റടി സ്വദേശിയായ ജോസ് പൂവത്തുംമ്മൂട്ടില്‍.

പാട്ടത്തിനെടുത്ത 35 സെന്റ് ഭൂമിയില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ 2000 കിലോയിലധികം നാരങ്ങയാണ് വിളവെടുത്തത്. ഒരു വർഷത്തിനിടെ ഒന്നര ലക്ഷത്തിലധികം രൂപ വരുമാനവും ലഭിച്ചു.

തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികൾ കേരളത്തിലെത്തിച്ചു വില്‍പ്പന നടത്തുന്ന വ്യാപാരിയായിരുന്നു ജോസ് പൂവത്തുംമ്മൂട്ടില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുല്ലപ്പെരിയാര്‍ വിഷയത്തെ തുടര്‍ന്ന് കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം ഉലഞ്ഞു അതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ ജോസിന്റെ വ്യാപാരം ലക്ഷങ്ങളുടെ നഷ്ടത്തിലായി. പിന്നീടാണ് കൃഷിയിലേക്കിറങ്ങുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തരിശുഭൂമിയില്‍ നാരകകൃഷി നടത്താമെന്ന തീരുമാനത്തിലേക്ക് ജോസ് എത്തുന്നത്. വണ്ടന്‍മേട് മണിയംപെട്ടിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് 35 സെന്റ് നാരക കൃഷിക്കായി ജോസ് ഒരുക്കി. ആന്ധ്രയിലെ കൃഷി ഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച 150 ചുവട് ഹൈബ്രിഡ് നാരക ചെടികള്‍ നട്ടു. രണ്ടാം വര്‍ഷം മുതല്‍ വിളവ് ലഭിച്ച് തുടങ്ങി. വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുമെന്നതും നാരക കൃഷിയുടെ മറ്റൊരു മേന്മയാണ്. കേരളത്തിലെ നാടന്‍ നാരങ്ങയേക്കാള്‍ വലിപ്പവും നീരും കൂടുതലാണ് ജോസിന്റെ കൃഷിയിടത്തിലെ നാരങ്ങയ്ക്ക്. വേനലലില്‍ നാരങ്ങ ഉപയോഗിച്ചുള്ള പാനീയങ്ങളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതോടെ ജോസിന്റെ നാരങ്ങ തേടി അതിര്‍ത്തി ഗ്രാമമായ തമിഴ്‌നാട് കമ്പത്ത് നിന്നുവരെ ആവശ്യക്കാര്‍ എത്തുന്നുണ്ട്.

ചെടിയില്‍ മുള്ളുകള്‍ ഉള്ളതിനാല്‍ കാട്ടുമൃഗങ്ങള്‍ വിള നശിപ്പിക്കുമെന്ന പേടിയുമില്ല. ജൈവ വളങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. നാരകത്തിന്റെ ചുവട്ടില്‍ വീണ് കിടക്കുന്നവ എടുത്താല്‍പോലും ആഴ്ചയില്‍ നല്ല വരുമാനം ലഭിക്കുന്നുണ്ട്. വേനലിൽ നാരങ്ങ വില 120 രൂപയ്ക്ക് മുകളിലെത്തിയതോടെ നാരക കൃഷി നല്ല ലാഭത്തിലാണ്.

Read also:ഇടുക്കി ഡാമിൽ കപ്പലിറക്കി ഇന്ത്യൻ നേവി

Related Articles
News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം

News4media
  • Kerala
  • News
  • Top News

അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

News4media
  • News4 Special
  • Top News

15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • Top News

തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

News4media
  • Kerala
  • News4 Special

ചെ​ക്ക് പോ​സ്റ്റു​ക​ള്‍ ഉണ്ടങ്കിലല്ലേ കൈക്കൂലി വാങ്ങിക്കാനാകൂ; മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ചെ​ക...

News4media
  • Kerala
  • News
  • News4 Special

പത്രങ്ങളുടെ ചരമ കോളത്തിൽ ഫോട്ടോയടക്കം വാർത്ത വന്നു; മോർച്ചറിയിലേക്ക് മറ്റുന്നതിനിടെ മരിച്ചയാൾ അറ്റൻഡ...

News4media
  • Kerala
  • News
  • Top News

ഇടുക്കി മുട്ടത്ത് തുറന്നുവിട്ട ഗ്യാസ് സിലിണ്ടറും വാക്കത്തിയുമായി പൊതു സ്ഥലത്തിറങ്ങി ഭീതിപരത്തി നാട്ട...

News4media
  • Kerala
  • News
  • Top News

പവർ ഹൗസിൽ അറ്റകുറ്റപ്പണി; ഞായറാഴ്ച ഇടുക്കിയിൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും….

News4media
  • Kerala
  • News4 Special
  • Top News

രാജ്യം ഫൈവ് ജിയിലേക്ക് കുതിക്കുമ്പോൾ മൊബൈൽ നെറ്റ് വർക്ക് കവറേജ് പോലും അന്യമായി ഇടുക്കിയിലെ ഈ ഗ്രാമം;...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital