സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 54000 കടന്നത്. നിലവില്‍ 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. (Gold price increased)
22 കാരറ്റ് സ്വർണ്ണത്തിന്റെ വിലഒരു ഗ്രാമിന് 6,760 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ₹ 7,375 രൂപയുമാണ്. അതേസമയം സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് രണ്ടു രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ഒരു ഗ്രാമിന് 99, എട്ട് ഗ്രാമിന് 792 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 97 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണ വില 54,000 രൂപയിലേക്ക് എത്തുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.
Read More: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒരു പ്രതി കൂടി പിടിയിൽ
Read More: ജയിച്ചാൽ കുടിയേറ്റം തടയാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമർദത്തിലാക്കാൻ പുതിയ തന്ത്രവുമായി ട്രംപ്









