web analytics

പൊന്ന് വീണ്ടു പൊള്ളാന്‍ തുടങ്ങി; ഇന്ന് കൂടിയത് 240 രൂപ; ഇന്നത്തെ വിപണി നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു. ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപയായി. ഗ്രാമിന് ഇന്ന് 30 രൂപയാണ് വര്‍ധിച്ചത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 53,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. (Increase in gold rate in kerala)

ഈ മാസം എട്ടിന് സ്വര്‍ണവില ചരിത്രം കുറിച്ച് ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 1520 രൂപയാണ് അന്ന് കുറഞ്ഞത്. ആദ്യമായാണ് ചുരുങ്ങിയ സയമത്തിനുള്ളില്‍ സ്വര്‍ണവില ഇത്രയും കുറയുന്നത്. ഗ്രാമിന് 190 രൂപയാണ് അന്ന് കുറഞ്ഞത്. തിങ്കളാഴ്ചയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുകയാണ്.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാല് ദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീട് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമാകുന്നത്.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന പ്രചാരണങ്ങളുമുണ്ട്. കയറ്റുമതി സംബന്ധിച്ച കണക്കുകള്‍ വൈകാതെ പുറത്തുവരും. ഇതിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്ച്ചയും സ്വര്‍ണവിപണിയെ നേരിട്ട് ബാധിക്കും. ലാഭം കൊയ്യാന്‍ അവസരമില്ല എന്ന് ബോധ്യമായാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ് ചെയ്യുക.

Read More: ഇനി ആന്ധ്രയെ നായിഡു നയിക്കും; മോദിയും അമിത് ഷായും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു

Read More: സൂപ്പർ പരിശീലകൻ; മുൻ ഇന്ത്യൻ ഫുട്ബോൾ താരം ടി കെ ചാത്തുണ്ണി അന്തരിച്ചു

Read More: യാത്രക്കാർ സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി സിയാൽ; ബയോ-മെട്രിക് ഏകോപനത്തിനും തുടക്കം

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു കണ്ണൂർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ...

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തി: മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി…! കാരണം വിചിത്രം:

മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നടന്ന...

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി തിരുവനന്തപുരം:...

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും ന്യൂഡൽഹി:...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍ കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ...

Related Articles

Popular Categories

spot_imgspot_img