web analytics

പൊന്ന് വേണമെങ്കിൽ ഇപ്പോൾ വാങ്ങാം; വിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,880 രൂപയിലെത്തി. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8610 രൂപയിലുമാണ് ഇന്നത്തെ സ്വർണ വ്യാപാരം നടക്കുന്നത്.

അതേസമയം ആഗോളവിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്​പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,153.09 ഡോളറായി കുറഞ്ഞു. ഏപ്രിൽ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തുന്നത്.

യു.എസിൽ സ്വർണത്തിന് ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,156.90 ഡോളറായാണ് വില ഇടിഞ്ഞത്. ഇന്ത്യൻ ഓഹരി വിപണികളിലും ഇന്ന് നേട്ടമില്ല. സെൻസെക്സിൽ 500 പോയിന്റ് നഷ്ടവും നിഫ്റ്റിയിൽ 200 പോയിന്റ് നഷ്ടവുമുണ്ടായി.

ചൈനയും യു.എസും തീരുവ കുറക്കാൻ തയാറായതാണ് സ്വർണവില കുറയാനുള്ള പ്രധാനകാരണം. കൂടാതെ യു.എസ് ഫെഡറൽ റിസർവ് വായ്പ നയം ഇന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇതും വരും ദിവസങ്ങളിൽ സ്വർണവില​യെ സ്വാധീനിക്കും എന്നാണ് റിപോർട്ടുകൾ.

മെയ് മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില 73040 രൂപയായിരുന്നു. ഇതിനേക്കാള്‍ 4160 രൂപ കുറവാണ് ഇന്ന് ഉണ്ടായത്. അതായത്, ഇന്ന് സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് ഇത്രയും രൂപയുടെ ലാഭം കൊയ്യാം.

ഇതേ വിപണി സാഹചര്യം നിലനിന്നാല്‍ ആഗോള സ്വര്‍ണവില 2950 ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 65000ത്തിലേക്ക് എത്തും.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ ബിസിസിഐ

രോഹിത്തും ഗംഭീറും കൊമ്പുകോര്‍ത്തു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കലഹം; പ്രശ്നം പരിഹരിക്കാൻ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

Related Articles

Popular Categories

spot_imgspot_img