കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 2,200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയിലുമെത്തി.
ഒരു പവൻ സ്വർണത്തിന് 74,320 രൂപയും ഗ്രാമിന് 9290 രൂപയുമായിരുന്നു ഇന്നലെ സ്വർണ വില. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉയർന്നു കൊണ്ടിരിക്കുന്ന സ്വർണത്തിന്റെ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയത് അല്പം ആശ്വാസമാണ്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയിൽ മാറ്റങ്ങൾ വരുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ എ തയ്ബയെന്ന് സൂചന: നിയന്ത്രിച്ചത് സൈഫുള്ള കസൂരി…?