കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ കുതിപ്പ്. സ്വർണ വില ചരിത്രത്തിൽ ആദ്യമായി 70000 കടന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ കൂടി 70,160 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കൂടി 8,770 രൂപയുമായി.
തുടർച്ചയായി റെക്കോർഡ് വർധനവാണ് സ്വർണത്തിനു ഉണ്ടായത്. സംസ്ഥാനത്ത് പവന് വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപയുടെ വർധന.
രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഏപ്രിൽ മാസത്തെ സ്വർണ വില (പവനിൽ)
ഏപ്രിൽ 01: 68,080
ഏപ്രിൽ 02: 68,080
ഏപ്രിൽ 03: 67,480
ഏപ്രിൽ 04: 67,200
ഏപ്രിൽ 05: 66,480
ഏപ്രിൽ 06: 66,480
ഏപ്രിൽ 07: 66,280
ഏപ്രിൽ 08: 65,800
ഏപ്രിൽ 09: 66,320
ഏപ്രിൽ 10: 68,480
ഏപ്രിൽ 11: 69,940









