കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണവില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 59,640 രൂപയായി. Gold price at all-time record
ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വർണവില ആദ്യമായി 59,000 തൊട്ടത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്.
തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നൽകി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവില ആയിരത്തിലധികം രൂപയാണ് വർധിച്ചത്. അന്താരാഷ്ട്രവിപണിയിൽ സ്വർണവിലയിൽ ഉണ്ടായ വർധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.