web analytics

ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നൽകാൻ ജ്വല്ലറിയില്‍ നിന്നും സ്വർണമാല മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

തൃശൂര്‍: ഭാര്യക്ക് പിറന്നാള്‍ സമ്മാനം വാങ്ങിക്കാനെന്ന വ്യാജേന എത്തി ജ്വല്ലറിയില്‍ നിന്നും സ്വർണമാല മോഷ്ടിച്ച യുവാവ് പിടിയിൽ. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപ്പാറ സ്വദേശി കവലക്കാട്ട് കോരാട്ടിക്കാരന്‍ വീട്ടില്‍ ജോണ്‍സണ്‍ മകന്‍ ഇമ്മാനുവല്‍ (32 ) ആണ് അറസ്റ്റിലായത്.

മൂന്നര പവന്റെ സ്വര്‍ണമാലയാണ് ഇമ്മാനുവൽ മോഷ്ടിച്ചത്. പ്രതിയെ തൊടുപുഴയില്‍ നിന്നും പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടുകയായിരുന്നു.

മെയ് 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി സ്വര്‍ണമാല വേണമെന്ന് പറഞ്ഞെത്തിയ പ്രതിക്ക് ജ്വല്ലറി ജീവനക്കാര്‍ വിവിധതരം സ്വര്‍ണമാലകള്‍ കാണിച്ചുകൊടുത്തു.

തുടര്‍ന്ന് സ്വര്‍ണമാല തിരഞ്ഞെടുക്കുന്നതിനിടയില്‍ പ്രതി തന്ത്രപൂര്‍വ്വം മൂന്നര പവന്‌റെ മാല കൈക്കലാക്കുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

അധ്യാപക പരിശീലനത്തിനിടെ വളകാപ്പ് നടത്തി; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്‌

കോഴിക്കോട്: അധ്യാപക പരിശീലനത്തിനിടെ ഗര്‍ഭിണിയായ സഹപ്രവര്‍ത്തകയ്ക്ക് വളകാപ്പ് ചടങ്ങ് നടത്തിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. പരിപാടിയുടെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ വിശദീകരണം തേടിയത്.

കോഴിക്കോട് കുന്നുമ്മല്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന അധ്യാപക പരിശീലനത്തിനിടെയാണ് സംഭവം. എല്‍പി വിഭാഗം അധ്യാപകരാണ് വളകാപ്പ് ചടങ്ങ് നടത്തിയത് എന്നാണ് വിവരം.

മെയ് 13 മുതല്‍ 17 വരെ നടന്ന ആദ്യഘട്ട പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ ശേഷമാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് അധ്യാപകര്‍ പറയുന്നത്.

അതേസമയം ബിആര്‍സി അധികൃതര്‍ അറിയാതെയാണ് അധ്യാപകര്‍ പരിപാടി നടത്തിയതെന്ന് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.അബ്ദുള്‍ ഹക്കീം പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. അധ്യാപക പരിശീലനത്തിന് യോജ്യമല്ലാത്ത പരിപാടികള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ

റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! ഈ മാസത്തെ ഉയർന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img