ഹാഥ്‌റസിൽ 121 പേർ മരിച്ച ദുരന്തമുണ്ടാകുന്നിതിന് മുന്‍പേ തന്നെ താന്‍ സ്ഥലത്തുനിന്ന് പോയിരുന്നെന്ന് ആൾ ദൈവം നാരായണ്‍ ഹരി ഭോലെ ബാബ. ദുരന്തത്തിന് പിന്നില്‍ സാമൂഹികവിരുദ്ധ ശക്തികളും ഗുണ്ടകളുമാണെന്നും അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ ബാബ അറിയിച്ചു. അനുയായികള്‍ക്കൊപ്പം ബാബ മേയ്ന്‍പുരിയിലെ ആശ്രമത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. (Godman Hari Bhole Baba said that anti-social and goons are behind the tragedy)
പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ച ഭോലെ ബാബ, അനുയായികളുടെ മരണത്തില്‍ ദുഃഖം പ്രകടിപ്പിക്കുകയും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. എന്നാൽ, ആളുകള്‍ തിക്കിലും തിരക്കിലുംപെട്ട് മരിക്കുന്ന സമയത്ത് ബാബ അവിടെനിന്ന് കടന്നുകളഞ്ഞുവെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ പറയുന്നത്. നിലവിൽ ആരെയും കാണാന്‍ ബാബ കൂട്ടാക്കുന്നില്ലെന്നാണ് അറിവ്. സ്ഥലത്ത്‌പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.