ഗോവയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ കൊല്ലപ്പെട്ടു
അർപോറ (ഗോവ): വടക്കൻ ഗോവയിലെ പ്രശസ്ത നിശാക്ലബ്ബിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 23 പേർ ദാരുണമായി കൊല്ലപ്പെട്ടു.
പനാജിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള അർപോറയിലെ ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ ക്ലബ്ബിലാണ് പുലർച്ചെയുണ്ടായ തീപിടുത്തം ഭീകരരൂപം ധരിച്ചത്.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക വിലയിരുത്തൽ.
ക്ലബ്ബിലെ അടുക്കള തൊഴിലാളികളും വിനോദസഞ്ചാരികളും ഉൾപ്പെടെ നിരവധി പേർ ആണ് മരണപ്പെട്ടതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഡിജിപി അലോക് കുമാർ എന്നിവർ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.
ഇതുവരെ 23 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.
താഴത്തെ നിലയിലെ അടുക്കള ഭാഗത്തുനിന്നാണ് തീ പടർന്നത്.
കണ്ടെത്തിയ മൃതദേഹങ്ങൾ കൂടുതലും അടുക്കളയിലോ അതിന്റെ പരിസരത്തോ ആയിരുന്നു, ഇത് മരിച്ചവരിൽ ഭൂരിപക്ഷവും ജീവനക്കാരാണെന്ന പൊലീസ് വിലയിരുത്തലിനെ ശക്തിപ്പെടുത്തുന്നു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
പുലർച്ചെ 12.04 നാണ് തീപിടുത്ത വിവരം പോലീസ് കൺട്രോൾ റൂമിൽ ലഭിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
അഗ്നിശമന സേനയും പോലീസും ആംബുലൻസുകളും തൽക്ഷണം എത്തി. ഇപ്പോൾ തീ പൂർണമായും നിയന്ത്രണവിധേയമായിക്കഴിഞ്ഞു; എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയതായും ഡിജിപി വ്യക്തമാക്കി.
English Summary
A massive fire at the “Birch by Romeo Lane” nightclub in Arpora, North Goa, claimed 23 lives. The blaze, suspected to have been triggered by a gas cylinder explosion, broke out during the early hours. Many of the victims were kitchen staff and tourists. Goa DGP Alok Kumar confirmed the death toll, stating that the fire originated in the ground-floor kitchen area. Rescue teams, including fire services and police, responded swiftly after receiving a call at 12:04 am. Goa Chief Minister Pramod Sawant and MLA Michael Lobo visited the site. The fire has been brought under control, and all bodies have been recovered.
goa-arpora-nightclub-fire-23-dead
Goa, Arpora, Nightclub Fire, Birch by Romeo Lane, Fire Accident, Tourists, Pramod Sawant, Goa Police









