താനൂരിൽ നിന്ന് കാണാതാവുകയും, മുംബൈയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളെ കെയർ ഹോമിലേക്ക് മാറ്റും; മുംബൈയിലേക്ക് തിരിച്ച് താനൂർ പൊലീസ്

കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ വ്യാപക തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ ഉടൻ തിരികെ വീടുകളിലേക്ക് അയക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. പകരം കെയർ ഹോമിലേക്കായിരിക്കും കുട്ടികളെ മാറ്റുക.

താനൂർ പൊലീസ് മുംബെെയിൽ എത്തിയ ശേഷം പെൺകുട്ടികളെ കൈമാറും. താനൂർ സ്റ്റേഷനിലെ എസ്‌ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി ഇതിനോടകം തന്നെ തിരിച്ചിട്ടുണ്ട്.

നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥിനികളുമായി ഇവർ നാട്ടിലേക്ക് തിരിക്കും. കുട്ടികൾക്കായി വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ മുംബൈ-ചെന്നൈ എഗ്മേർ ട്രെയിനിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കുട്ടികളെ റെയിൽവേ പോലീസ് കണ്ടെത്തിയത്. പുലർച്ചെ 1.45 നായിരുന്നു ഇവരെ കണ്ടെത്തിയത്.

ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കുട്ടികൾ പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നു എന്ന കാര്യം അറിയുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ഈ പേരും പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നുമിറങ്ങിയത്.

ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. പെൺകുട്ടികൾക്കൊപ്പം മുംബൈയിൽ എത്തിയ റഹീം അസ്‌ലം എന്നയാൾ കേരളത്തിലേക്ക് മടങ്ങിയിരുന്നു. ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകുമെന്നാണ് ലഭിക്കുന്ന വിവരം.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനു മേലെ ചീറിപ്പാഞ്ഞ് ട്രെയിൻ: പിന്നീട് നടന്നത് അത്ഭുത രക്ഷപ്പെടൽ ! വീഡിയോ

റെയില്‍വേ ട്രാക്കിന് സമീപം ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും പരിക്കുകള്‍...

വിഷുവിന് വീടണയാൻ കാത്ത് ജനം; കേരള, കർണാടക ആർടിസി ബുക്കിങ്ങുകൾ ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാടണയാൻ കാത്തിരിക്കുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ...

പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, കൂടുതൽ പരിശോധനകൾ വേണ്ടി വരും

കാസർഗോഡ്: പൈവളിഗെയിലെ പതിന‍ഞ്ച് വയസുകാരിയുടേയും അയൽക്കാരനായ ഓട്ടോ ഡ്രൈവർ പ്രദീപിൻറേയും പോസ്റ്റ്മോർട്ടം...

വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; ധനുഷ്കോടിയിലും ഇനി ഇ-പാസ്

ചെന്നൈ: ധനുഷ്കോടിയിൽ വാഹനങ്ങൾക്ക് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് തീരമേഖല...

33 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന, അറസ്റ്റ്

കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ കടത്താൻ...

ലഹരി വിൽപ്പന പറഞ്ഞു കൊടുത്തതിന് വീട് തല്ലി തകർത്തു; യുവാവിനും അമ്മയ്ക്കും പരിക്ക്

കാസര്‍ഗോഡ്: ലഹരി വിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന് യുവാവിന്റെ വീടിന് നേരെ...

Related Articles

Popular Categories

spot_imgspot_img