എന്തെങ്കിലും ഒക്കെ സംഭവങ്ങൾക്ക് പിന്നാലെ രാഷ്ട്രീയപാർട്ടികൾ പരസ്പരം ആക്രമിക്കുന്നത് കാണാറുണ്ട്. എന്നാൽ രാഷ്ട്രീയപാർട്ടികളെ ജനങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ അപൂർവമാണ്. അത്തരത്തിലൊരു സംഭവമാണ് നടന്നിരിക്കുന്നത്.
തമിഴ്നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം നടന്നിരിക്കുന്നത്. സിപിഎം പാർട്ടി ഓഫീസാണ് നാട്ടുകാർ അടിച്ചു തകർത്തത്. മിശ്ര വിവാഹത്തെ പിന്തുണച്ചതിന് പിന്നാലെ ആണ് സംഭവം. തൊട്ടുകൂടായ്മ ഉന്മൂലന കൂട്ടായ്മയുടെ സഹായത്തോടെയാണ് സിപിഐഎം വിവാഹം നടത്തിയത്.
ദളിത് യുവാവും സവർണ്ണജാതിക്കാരിയായ യുവതിയും തമ്മിലുളള വിവാഹം പാര്‍ട്ടി മുന്‍കൈ എടുത്ത് നടത്തികൊടുക്കുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളും സംഘവും ഓഫീസ് ആക്രമിച്ചു.
വരൻ മദൻ പട്ടികജാതിയായ അരുന്തതിയാര്‍ വിഭാഗത്തിൽപ്പെട്ടയാളാണ്. വധുവായ ദാക്ഷായണി പിള്ള വിഭാഗവുമാണ്. ഇരുവരും തമ്മിലുള്ള വിവാഹം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെ പാര്‍ട്ടി മുന്നില്‍ നിന്ന് വിവാഹം നടത്തുകയായിരുന്നു.സംഭവത്തില്‍ പൊലീസ് ഇതുവരെയും എട്ട് പേരെ അറസ്റ്റ് ചെയ്തു. വീഡിയോ കാണാം.