ഇത് വ്യാജന്മാരുടെ കാലമാണ്. എവിടെ തിരിഞ്ഞാലും വ്യാജൻ തന്നെ. അത്തരം വീഡിയോകളും വൈറലാകാറുണ്ട്. കഴിഞ്ഞയാഴ്ച മധ്യപ്രദേശ് ഹൈക്കോടതി വെളുത്തുള്ളിയെ പച്ചക്കറിയായി പ്രഖ്യാപിച്ചു.Garlic buyers beware! It’s the ultimate hoax: The video goes viral
ഇതിനിടെ സിമൻ്റ് കൊണ്ട് നിര്‍മ്മിച്ച വ്യാജ വെളുത്തുള്ളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം നടന്നിരിക്കുന്നത്. വീടിന് പുറത്തുള്ള ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്ന് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷ് പാട്ടീലിന്റെ ഭാര്യ 250 ഗ്രാം വെളുത്തുള്ളി വാങ്ങിയിരുന്നു.
വെളുത്തുള്ളി തൊലി കളയാന്‍ ശ്രമിച്ചപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. വെളുത്തുള്ളി സൂഷ്മമായി പരിശോധിച്ചപ്പോള്‍ ഇത് സിമന്റുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവില്ല. സിമന്റ് വെളുത്തുള്ളിയും യഥാര്‍ത്ഥ വെളുത്തുള്ളിയും തമ്മില്‍ കലര്‍ത്തിയാണ് പല കച്ചവടക്കാരും ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.