നെടുമങ്ങാട്: സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.(Gangster attack on police team including CI in Thiruvananthapuram; 12 people were arrested)
പിടിയിലായവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. ഇന്നലെയാണ് സംഭവം നടന്നത്. സി ഐ,എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കാണ് പരിക്കേറ്റത്.
അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാളിനോടനുബന്ധിച്ച് 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി ഇന്നലെ പാർട്ടി നടത്തിയിരുന്നു. പിറന്നാൾ പാർട്ടി പൊലീസ് നേരത്തെ വിലക്കിയിരുന്നു. പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല.